മറ്റെല്ലാ പ്രമാദമായ കേസുകള്‍ക്കും സംഭവിക്കുന്നതുപോലെ നടിയെ ആക്രമിച്ചകേസും തേഞ്ഞുമാഞ്ഞു പോകാന്‍ സാധ്യത.സിനിമാക്കാര് പലരും പള്‍സര്‍ സുനിയെ പേടിക്കുന്നതു തന്നെയാണ് പ്രധാന കാരണം.സിനിമാലോകം ആദ്യം നടിക്കൊപ്പം നിന്നുവെന്നു പറയുന്നതുപോലെ ഇനി സുനിയെ പ്രകോപിപ്പിക്കാതെയും നടിയെ അനുനയിപ്പിച്ചും കേസിന്റെ ശക്തികുറയ്ക്കുക എന്നതാണ് ചില സിനിമാക്കാരുടെ തന്ത്രം.
നടിമാര്‍ എന്തായാലും സിനിമാസംബന്ധിയായി ഒറ്റയ്ക്കു യാത്രചെയ്യുന്നതു നിര്‍ത്തി.പള്‍സര്‍ സുനിമാരെ ഭയന്ന് കൂടെ ഒന്നുരണ്ടുപേരെ കൂട്ടിയാണ് കാറിലും മറ്റും യാത്ര.ചിലരൊക്കെ ലൊക്കേഷന്‍ വണ്ടിയൊക്കെ ഉപേക്ഷിക്കാനും തുടങ്ങി.എന്നാല്‍ നിലവിലുള്ള ചില ഡ്രൈവര്‍മാരെ പെട്ടെന്നു മാറ്റാനാവില്ല.പലരുടേയും ഞെട്ടിക്കുന്ന രഹസ്യവാഹകരാണ് ഇവരെന്നതാണ് കാരണം.മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ ഭീഷണി മുഴക്കിയതായാണ് അറിവ്.ഇവര്‍ പലരുടേയും അതീവ വിശ്വസ്തരാണ്.
അതുപോലെ നടിയെ ആക്രമിച്ചതിന്റെ ഭൂകമ്പങ്ങള്‍ക്കു മീതെ പുതിയ പീഡന കഥകള്‍ വരുന്നതുകൊണ്ട് തല്ക്കാലം അതുമായി ബന്ധപ്പെട്ടുള്ള പുകിലുകാര്ക്ക് ആശ്വസിക്കാം.തെളിവുകളെല്ലാം കിട്ടിക്കഴിഞ്ഞാല്‍ കേസുമുന്നോട്ടുപോകും എന്നല്ല കേസു തന്നെ ഇല്ലാതാവും വിധത്തിലാണ് കാര്യങ്ങളുടെ പോക്കെന്നാണ് അണിയറ വിശേഷം.കാര്യങ്ങള്‍ സാവധാനം പോയിപ്പോയി അവസാനം ശക്തിയില്ലാതാകുമെന്നാണ് വിവരം.കേസ് മുന്നോട്ടുപോയാല്‍ പല നടീനടന്മാരുടേയും കുടുംബ ജീവിതം കുളംതോണ്ടുമെന്നാണ് പറയപ്പെടുന്നത്.ഇപ്പോള്‍ തന്നെ പലരും ആണ്പിടുത്തവും പെണ്പിടുത്തവുംമൂലം പ്രശ്ന കലുഷിതമായ കുടുംബ ജീവിതമാണ് നയിക്കുന്നത്.
സിനിമയില്‍ നിന്നും കിട്ടുന്ന കാശും പണവും ഗ്ളാമറൊന്നും ഇത്തരം അസ്വസ്ഥതകള്‍ക്കു പരിഹാരമാകില്ലെന്നു അവര്‍ക്കു തന്നെ അറിയാം.കേസ് മുന്നോട്ടു പോയാല്‍ സിനിമാരംഗംപോലും അവര്‍ക്കു വിടേണ്ടിവരുമത്രെ. മുന്നോട്ടുപോയില്ലെങ്കില്‍ പലര്‍ക്കും നിലനിന്നുപോകാം.ആകെ നാറി ചിലര്‍ക്ക് എല്ലാം നഷ്ടപ്പെടും എന്നുള്ളതിനാല്‍ സിനിമാസംഘടനകള്‍ തന്നെ ഇക്കാര്യത്തില്‍ മൗനം തുടങ്ങിയിരിക്കുകയാണ്.അതുപോലെ കേസ് മുന്നോട്ടുപോകാതിരിക്കാന്‍ നടിക്കും കുടുംബത്തിനും കടുത്ത സമ്മര്‍ദമുണ്ട്.വലിയ ഓഫറുകളാണ് നടിയുടെ കുടുംബത്തിനു് വാഗ്ദാനം ചെയ്തിരിക്കുന്നത്.
നടിയുടെ എന്‍ഗേജ്മെന്റ് കഴിഞ്ഞസ്ഥിതിക്ക് സ്വാഭാവികമായും കേസിന്റെ പിന്നാലെ ശക്തിയുക്തം ഓടിപ്പായാനുള്ള അവസരം ഉണ്ടാവില്ലെന്നുള്ളതാണ് പരക്കെയുള്ള വിശ്വാസം.ഇത് പള്‍സര്‍ സുനിയടക്കം പലരേയും ആശ്വസിപ്പിക്കുന്നുണ്ട്.എന്നാല്‍ വലിയൊരു പൊട്ടിത്തറിക്ക് നിഗൂഢമായി ആഗ്രഹിക്കുന്നവരും സിനിമാരംഗത്തുണ്ട്.പലതരത്തിലും തങ്ങളെ ഉപദ്രവിച്ചിട്ടുള്ള ചില നടീനടന്മാര് ഒതുങ്ങാനുള്ള വഴിയാണ് ഇതവര്‍ക്ക്.പാരവെക്കാന്‍ അവസരം കാത്തു നില്‍ക്കുന്നവരും പാരക്കുത്തേറ്റു മുറിഞ്ഞവരും നടിയെ ആക്രമിച്ച കേസിന്റെ മറവില്‍ ഒരങ്കത്തിനു ബാല്യം നോക്കിയിരിക്കുകയാണ്.അതുകൊണ്ട് ചിലര്‍ക്കെങ്കിലും പള്‍സര്‍ സുനി പൊന്നുതമ്പുരാനാണ്.സുനിയാകട്ടെ ഒന്നുതൊട്ടാല്‍ പത്തായി തിരിച്ചടിക്കും കട്ടായം എന്ന നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: