കോട്ടയം : ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ഒരുമാസമായി കുമരകത്ത് സിപിഎം കൊല വിളി നടത്തിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ല.
പരസ്യമായി ഭീഷിണിപ്പെടുത്തുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രകടനങ്ങളും നടത്തിയിട്ടും പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. പോലീസിന്റെ ഈ മൃദുസമീപനമാണ് സിപിഎം അക്രമത്തിന് തണലാകുന്നത്. ഇതിന്റെ ഒടുവിലത്തേ ഉദാഹരണമായിരുന്നു ശനിയാഴ്ച രാത്രിയില്‍ കുമരകം പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബിജെപി പി.കെ. സേതുവിന്റെ വീട് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
കഴിഞ്ഞ മാസം 11ന് ആണ് അക്രമ പരമ്പരയുടെ തുടക്കം. ഇതിന് മുമ്പും സിപിഎമ്മിന്റെ ഭീഷിണി പല ഭാഗത്ത് നിന്നുമുണ്ടായിരുന്നു. പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി അംഗങ്ങളായ പികെ സേതുവിനെയും വിഎന്‍ ജയകുമാറിനെയും സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്.
ആക്രമണത്തില്‍ സേതുവിന്റെ കൈയ്ക്കും കാലുകള്‍ക്കും മാരകാമായി പരിക്കേറ്റു. ജയകുമാറി്നും ദേഹമാസകലം പരിക്കേറ്റിരുന്നു. ഈ സംഭവം നടന്ന ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. നിരവധി കേസുകളില്‍ പ്രതിയായ മിഥുന്‍ന്റെ നേതൃത്വത്തില്‍ 30 തോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷവും സേതുവിന് നേരെ സിപിഎം കൊലവിളി നടത്തി. ആക്രമണം നടത്തിയവര്‍ തന്നെയാണ് പിന്നെയും വീടാക്രമിച്ചത്. ജാമ്യത്തില്‍ ഇറങ്ങി പുറത്ത് വന്നയുടനേയാണ് ഈ സംഭവമുണ്ടായത്. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്.
ജാമ്യവ്യവസ്ഥ ലംഘിച്ച അക്രമികളുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതൃത്വം ജില്ലാ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടുവെങ്കിലും യാതൊരു നടപടിയും എടുത്തില്ല. കഴിഞ്ഞ കുറെ നാളുകളായി കുമരകത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമ പരമ്പര അഴിച്ച് വിടുകയാണ്.
കുമരകം മേഖലയില്‍ സിപിഎം നേതൃത്വത്തിന്റെ തന് പ്രമാണിത്വത്തിലും അധികാര ദുര്‍വിനിയോഗത്തിലും പ്രതിഷേധിച്ച് ധാരാളം സിപിഎം പ്രവര്‍്ത്തകര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തി. ഇതില്‍ വിറളി പൂണ്ടാണ് സിപിഎം അക്രമം അഴിച്ച് വിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: