ന്യൂദല്‍ഹി : വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും മറ്റും ചരക്ക് സേവന നികുതിയടക്കുന്നതിനുള്ള ജിഎസ്ടി നെറ്റ്വര്ക് (ജിഎസ്ടിഎന്‍) ഈ മാസം അവസാനത്തോടെ തയ്യാറാവും. നികുതി ദായകരുടെ മുന്‍ വര്‍ഷത്തെ രേഖകളും വിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജിഎസ്ടി നെറ്റ്വര്ക് തയ്യാറാക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.
ജിഎസ്ടിഎന്‍ പൂര്‍ത്തിയാവുന്നതോടെ പ്രതിമാസമുള്ള നികുതി ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. ആദായ നികുതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിമാസ നികുതി അടയ്ക്കാം. നിലവില്‍ ജിഎസ്ടി ബില്ലുകള്‍ സ്വീകരിക്കുന്നതിനുള്ള എക്സല്‍ ഷീറ്റുകള്‍ തയ്യാറാക്കി വരികയാണ്.
ജൂണ്‍ അവസാന വാരത്തോടെ ഇത് പൂര്‍ത്തീകരിക്കും. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. അതേസമയം ചെറുകിട വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതിനായി പ്രത്യേകം ഓഫ്ലൈന് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: