കുണ്ടറ: പതിനാലുകാരന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പീഡനക്കേസ് പ്രതി വിക്ടറിന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു. പതിനാലുകാരന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
അതേസമയം 2010ല്‍ പതിനാലു വയസുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് ഗുരുതരവീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് 2010ല്‍ കുട്ടിയുടെ അമ്മയും സഹോദരിയും പോലീസിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരാതിക്കാരുടെ മൊഴിയെടുക്കാനോ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധപരിശോധനക്ക് അയക്കാനോ പോലീസ് തയാറായില്ല. കുണ്ടറ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ സിഐ ഷാബുവാണ് അന്ന് എസ്ഐ ആയിരിക്കെ കേസ് അന്വേഷിച്ചത്.
വിക്ടര്‍ ഡാനിയേല്‍ പിടിയിലായതോടെയാണ് കുണ്ടറ സ്വദേശിയായ 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവും സഹോദരിയും ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ അയല്‍വാസിയായിരുന്നു കൊല്ലപ്പെട്ട 14കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: