തൃശൂര്‍: നിയമത്തിനും ചട്ടത്തിനും പോലീസ് അതീതരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയില്‍ 28 ബി ബാച്ച് സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സേനയിലെ പ്രാധാന്യമുളള പോസ്റ്റാണ് സബ് ഇന്‍സ്പെക്ടര്‍ പോസ്റ്റ്. ഏതെങ്കിലും ഒരു പ്രദേശത്ത് നിയമവിരുദ്ധമായും നിയമവ്യതിയാനത്തോടും കൂടി കാര്യങ്ങള്‍ ചെയ്താല്‍ അത് കേരളത്തിലെ പോലീസ് സേനയുടെ അന്തസ്സിനെ മൊത്തമായി ബാധിക്കും.
അതു കൊണ്ടു തന്നെ കൃത്യനിര്‍വഹണത്തില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.എന്‍.ജയദേവന് എം.പി., അഡ്വ.കെ.രാജന് എം.എല്‍.എ, സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍, എ.ഡി.ജി.പി (പരിശീലനം) കെ.പത്മകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
പരിശീലനത്തില്‍ വിവിധ ഇനങ്ങളില്‍ മികവു പുലര്‍ത്തിയ സബ് ഇന്‍സ്പെക്ടര്‍മാരായ അനൂപ്, സുനില്‍ വി, ശ്യാംരാജ്.ജെ.നായര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് പാരിതോഷികങ്ങള്‍ നല്കി.
പാസിംഗ് ഔട്ട് പരേഡില്‍ ആറു പ്ലാറ്റൂണുകള്‍ അണിനിരന്നു. 186 സബ് ഇന്‍സ്പെക്ടര്‍മാര്‍ പരേഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: