ചേര്‍ത്തല: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം വിലയിരുത്തുന്ന ജനങ്ങള്‍ അധികം വൈകാതെ ബിജെപിയെ ഉള്‍ക്കൊള്ളുമെന്നും പാര്‍ട്ടി കേരളം ഭരിക്കുന്ന കാലം വിദൂരമല്ലെന്നും കേന്ദ്രമന്ത്രി രമേശ് ചന്ദപ്പ.
എന്‍ഡിഎ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വച്ഛ് ഭാരത് മിഷനിലൂടെ കേരളത്തില്‍ 49.97 ലക്ഷം വീടുകളില്‍ ശുചിമുറികള്‍ സ്ഥാപിച്ചു.
2019തോടെ പ്രധാനമന്ത്രി ആവാസ് യോജനവഴി എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പാക്കും. വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ കര്‍ഷകരുടെയും സാധാരണക്കാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു.
പാക്കിസ്ഥാന്റെ വാദമുഖങ്ങള്‍ക്ക് പിന്തുണ നല്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പത്മനാഭന് പറഞ്ഞു. പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ചവര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ അത്ഭുതമില്ല.
വിദ്യാഭ്യാസമുണ്ടായിട്ടും വിവരക്കേട് മാത്രം പറയുന്ന ആളായി മന്ത്രി സുധാകരന് മാറി. എന്‍ഡിഎ ജില്ലാ ചെയര്മാന് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു.
ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, സെക്രട്ടറി എല്‍. പത്മകുമാര്‍, പട്ടികജാതിമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. എ. പുരുഷോത്തമന്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, കൊട്ടാരം ഉണ്ണികൃഷ്ണന്, ജസ്റ്റിന് ലാല്‍, ജോസുകുട്ടി ജോസഫ്, സുമി ഷിബു, സുമംഗലീമോഹന്, എല്‍. പി. ജയചന്ദ്രന്, ടി. സജീവ് ലാല്‍, പാലമുറ്റത്ത് വിജയകുമാര്‍, എം.വി. ഗോപകുമാര്‍, പെരുമ്പളം ജയകുമാര്‍, സാനു സുധീന്ദ്രന്‍, അരുണ്‍ കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്, സി. മധുസൂദനന്, പി.കെ ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: