Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേണം നമുക്ക് കേന്ദ്ര ഫിഷറീസ് മന്ത്രാലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:04 pm IST
in Vicharam

ദേശീയ മത്സ്യനയത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. ആഴക്കടല്‍ മത്സ്യസമ്പത്തുള്‍പ്പെടെ രാജ്യത്തിന് ഗുണകരമാകുന്ന നിരവധി പദ്ധതികളാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. ഇത് പൂര്‍ണ വിജയത്തിലെത്താന്‍ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥാപനങ്ങളും നടപടിക്രമങ്ങളുമൊക്കെ ഏകീകൃത സംവിധാനത്തിലെത്തണം. അതിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കേണ്ടത് അനിവാര്യമാണ്. മത്സ്യബന്ധന സമൂഹത്തിന് മാത്രമല്ല, രാജ്യത്തിനാകെ അത് ഗുണകരമായിരിക്കും.

രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, നിരവധി ദ്വീപ സമൂഹങ്ങള്‍ എന്നിവിടങ്ങളിലായി കടല്‍ മത്സ്യബന്ധനം വന്‍തോതിലാണ്. ഉള്‍നാടന്‍ ജലാശയങ്ങളിലും രാജ്യവ്യാപകമായി മത്സ്യബന്ധനം നടക്കുന്നു. കോടിക്കണക്കിനാളുകളാണ് ഈ മേഖലയെ ആശ്രയിച്ചുകഴിയുന്നത്. സമുദ്രോത്പന്ന കയറ്റുമതി വഴിയും ആഭ്യന്തര വിപണിയിലൂടെയും രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സില്‍ സുപ്രധാന പങ്കാണ് മത്സ്യത്തൊഴിലാളികള്‍ വഹിക്കുന്നത്. അതുകൊണ്ടുതന്നെ വിവിധ സംസ്ഥാനങ്ങളിലെയും പ്രത്യേക പ്രദേശങ്ങളിലെയും പ്രാദേശിക നിയമ സംവിധാനങ്ങളും അധികാരങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ കേന്ദ്രീകൃത നിയന്ത്രണ നിയമങ്ങള്‍ ഉണ്ടാകണം.

ആഴക്കടല്‍ മേഖലയില്‍ മത്സ്യബന്ധന അവകാശം, ആഴക്കടലിലെ അതിര്‍ത്തി പ്രശ്‌നം, കപ്പലുകളുടെ സഞ്ചാര വഴി, സുരക്ഷാ പട്രോളിംഗ് തുടങ്ങിയവ കണക്കിലെടുത്തുള്ള നിയമസംവിധാനങ്ങളും അനിവാര്യമായിട്ടുണ്ട്. മത്സ്യസമ്പത്തിന്റെ പരിപാലനം, മത്സ്യവിഭവ പരിപാലനം, മത്സ്യ പ്രവര്‍ത്തക സമൂഹത്തിന്റെ സാമൂഹ്യ സുരക്ഷ എന്നിവ കണക്കിലെടുത്ത് സ്വതന്ത്ര ഫിഷറീസ് വകുപ്പ് രൂപീകരിക്കാന്‍ കേന്ദ്രം നടപടിയെടുക്കണം.

വീടില്ലാത്തവര്‍ക്കെല്ലാം വീട് നല്‍കുമെന്നതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപിത നയം. തീരദേശത്തുള്ളവര്‍ക്ക് വീട് വയ്‌ക്കാന്‍ ആനുകൂല്യം നല്‍കുന്നതും നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നതുമൊക്കെ സര്‍ക്കാറിന്റെ നയസമീപനം തന്നെ. കോസ്റ്റല്‍ റെഗുലേഷന്‍ സോണി (സിആര്‍ഇസഡ്)ന്റെ പേരില്‍ തീരത്ത് നിന്ന് 500 മീറ്റര്‍വരെ പ്രദേശത്തുള്ളവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിഷേധിക്കപ്പെടുകയാണ്. സംസ്ഥാന തദ്ദേശഭരണ സ്വയംഭരണവകുപ്പ് നടപടി മൂലമാണിത്. 50 മീറ്റര്‍ വരെയുള്ള തീരത്ത് വീട് വെയ്‌ക്കുന്നതിന് അനുവാദം നല്‍കികൊണ്ടുള്ള പരിഷ്‌കരണം തത്വത്തില്‍ അംഗീകരിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് നല്‍കണം. തീരദേശവാസികള്‍ക്ക് അവരുടെ കൈവശഭൂമിയില്‍ ഒന്‍പത് മീറ്റര്‍ ഉയരത്തില്‍ കവിയാത്ത വീട് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും വേണം.

മത്സ്യബന്ധന ആവശ്യത്തിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്‌പയെടുത്തവരാണ് ഭൂരിഭാഗം മത്സ്യതൊഴിലാളികളും. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങളാല്‍ മത്സ്യലഭ്യതയില്‍ കുറവ് വന്നു. ഇതോടെ വായ്‌പാ തിരിച്ചടവ് അവതാളത്തിലായി. വീടുകള്‍ ജപ്തി ഭീഷണിയിലായി. അതിനാല്‍, മത്സ്യമേഖലയിലെ കടം എഴുതി തള്ളാന്‍ നടപടിയുണ്ടാകണം.

മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ഗ്രാന്റ് അഞ്ചുലക്ഷം രൂപയായി വര്‍ധിപ്പിക്കണം. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന രണ്ടുലക്ഷം രൂപകൊണ്ട് വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പരമ്പരാഗത മത്സ്യതൊഴിലാളി കുടുംബങ്ങളെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ-ഡീസല്‍ സബ്‌സിഡി കാര്യക്ഷമാക്കുകയും വേണം. കൊല്ലത്ത് ഐആര്‍ഇ കരിമണല്‍ ഖനനം നടത്തുന്ന തീരപ്രദേശത്ത് തീരസംരക്ഷണ നടപടികള്‍ വേഗത്തിലാക്കണം.

ഖനനത്തിനായി സ്ഥലം നല്‍കിയ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും കമ്പനിയില്‍ സ്ഥിരനിയമനം നല്‍കണം. പരമ്പരാഗത ഹിന്ദു മത്സ്യത്തൊഴിലാളികളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള നടപടികളും സ്വീകരിക്കണം. മത്സ്യമേഖലയുടെ വികസനത്തിന് ഇത് അനിവാര്യമാണ്.

(ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.