കാസര്‍കോട്: ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാസര്‍കോട് ജില്ലയില്‍ ഇരുചക്രവാഹന യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ കാസര്‍കോട്ടുണ്ടായ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലും ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലുമാണ് യാത്രാ നിരോധനം. വ്യാജപ്രചരണങ്ങളും വ്യാജ സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം പോലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് പഴയ ചൂരിയില്‍ മദ്രസ അധ്യാപകന് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: