ചേര്‍ത്തല: പോലീസിന്റെ പരിശോധനകളില്‍ പിടിക്കപ്പെടാന്‍ കഴിയില്ലെന്നതാണ് കുട്ടികള്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള പ്രധാന കാരണം. ഇത് ഉപയോഗിക്കുന്നവരില്‍ അമിതമായ ലൈംഗികാസക്തിയും കണ്ടുവരുന്നുണ്ട്. തന്നോട് ഏറ്റവും അടുപ്പമുള്ളവരെ പോലും ദുരുപയോഗം ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് മടിയുണ്ടാകില്ല. കഞ്ചാവ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ മാര്‍ഗങ്ങളുണ്ട്. ഇവര്‍ എപ്പോഴും ഒറ്റക്കിരുന്ന് മൊബൈലില്‍ പാട്ടു കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. കഞ്ചാവ് വലിച്ച ശേഷം പാട്ടുകേട്ടാല്‍ ലഹരി കുടുമെന്ന് ഒരു വിശ്വാസം ഇത്തരക്കാര്ക്കിടയിലുണ്ട്. പെട്ടെന്ന് ശരീരം ക്ഷീണിക്കുക, കണ്ണുകളിലെ ഭാവമാറ്റം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം തുടങ്ങിയവയെല്ലാം ഇത് ഉപയോഗിക്കുന്നവരുടെ ലക്ഷണങ്ങളാണ്. അസ്വാഭാവികമായ മാറ്റങ്ങള്‍ കണ്ടാല്‍ മാതാപിതാക്കള്‍ കുട്ടികളെ നിരീക്ഷിച്ച് എത്രയും വേഗം കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള ചികിത്സാ രീതികളിലൂടെ മയക്കുമരുന്നിന്റെ അപകടം പിടിച്ച ലോകത്തു നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: