പത്തനംതിട്ട: നിരോധിത പുകയില ഉല്പന്നങ്ങള് ജില്ലയിലേക്ക് വന്‍തോതില്‍ ഒഴുകുന്നു. കേരളത്തില്‍ വില്‍പ്പന നിരോധിച്ച ഹാന്‍സ്, ശംഭു, ചൈനി ഖൈനി തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ ലക്ഷക്കണക്കിന് രൂപയുടെ രഹസ്യ വ്യാപാരമാണ് പ്രതിദിനം നടക്കുന്നത്.
ഏജന്റുമാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇവ എത്തിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള ചില സംഘങ്ങളും ലഹരി ഉത്പന്നങ്ങള്‍ ഇവിടേക്ക് നേരിട്ട് എത്തിച്ചു നല്‍കുന്നതായാണ് വിവരം. തമിഴ്നാട്ടില്‍ നിന്നോ മറ്റ് അയല്‍സംസ്ഥാനങ്ങളില്‍ നിന്നോ വരുന്ന ചരക്കു വാഹനങ്ങളിലാണ് പ്രധാനമായും കടത്തിക്കൊണ്ടു വരുന്നത്.
അന്യസംസ്ഥാനങ്ങളിലെ മൊത്ത വ്യാപാരികളില്‍നിന്ന് അഞ്ചു രൂപ വില പ്രിന്റ് ചെയ്തിട്ടുള്ള ഹാന്‍സ് ഗുഡ്കയുടെ ഒരു പായ്ക്കറ്റ് ശരാശരി രണ്ട് രൂപ നിരക്കില്‍ ലഭിക്കും.
ഇത് കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോള്‍ 20, 30 രൂപ നിരക്കിലാണ് വിറ്റഴിയുന്നത്. പലതരം പാക്കറ്റുകളിലായുള്ള ലഹരിപദാര്‍ഥങ്ങള്‍ പൊട്ടിച്ച് വലിയ പ്ലാസ്റ്റിക് കാനുകളിലും ക്യാരി ബാഗുകളിലുമാക്കി ബീഡിക്കുള്ള പുകയില എന്ന പേരില്‍ ഇറക്കുമതി ചെയ്യുന്നവരുമുണ്ട്.
ഒറിജിനല്‍ പാക്കറ്റിന് പകരം സാധാരണ പാക്കറ്റുകളിലാക്കി വില്‍പ്പനയ്ക്കു നല്‍കാനും ഇവര്‍ക്ക് സംവിധാനങ്ങളുണ്ട്. പ്രധാനമായും സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് കച്ചവടം. മുറുക്കാന്‍ കടകളിലും സ്റ്റേഷനറി കടകളിലും രഹസ്യമായിട്ടാണ് വില്‍പ്പന. പല സ്ഥലങ്ങളിലും സ്കൂള്‍ പരിസരത്ത് മിഠായി കട നടത്തുന്നവരും പാന്‍മസാല വില്‍ക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ സുലഭമായ ലഹരി വസ്തുക്കള്‍ തെങ്കാശി മേഖലയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ കൊണ്ടുവന്ന് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ അടക്കമുള്ള ജില്ലകളിലേക്ക് കടത്തുന്ന റാക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്
ചെക്കുപോസ്റ്റിലടക്കം കാര്യമായ പരിശോധനയില്ലാത്തതാണ് ഇവര്‍ക്ക് അനായാസം ഇടപാടുകള്‍ക്ക് വഴിയൊരുക്കുന്നത്. ബസുകളിലും ട്രെയിനുകളിലും ചാക്കുകെട്ടുകളിലാക്കി കൊണ്ടുവരുന്ന ഉല്പന്നങ്ങള് ഇവര്‍ സ്വന്തം ഇരിപ്പിടത്തിന് സമീപം സൂക്ഷിക്കാറില്ല. പിടിയിലാകുമെന്ന ഘട്ടം വന്നാല്‍ രക്ഷപ്പെടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: