കൊച്ചി: വേദന സംഹാരികള്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കൊടുക്കരുതെന്നാണ് ചട്ടം. പക്ഷേ, മെഡിക്കല്‍ സ്റ്റോറുകാരില്‍ ചിലര്‍ ഇത് കുറിപ്പടി ഇല്ലാതെ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. വേദന സംഹാരികള്‍ ഉപയോഗിച്ച് ലഹരി കണ്ടെത്തുന്ന റാക്കറ്റുകളെ പേടിച്ചാണിത്. കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കാനാവില്ലെന്ന് പറഞ്ഞ മെഡിക്കല്‍ സ്റ്റോറുകള്‍ തല്ലിത്തകര്‍ത്ത സംഭവം വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുണ്ട്.
കാന്‍സര്‍ രോഗികള്‍ക്ക് നല്കുന്ന മരുന്ന്, പ്രസവ വേദന കുറയ്ക്കാനുള്ള മരുന്ന് തുടങ്ങിയവയെല്ലാം ലഹരി മരുന്ന് മാഫിയ മയങ്ങി വീഴാന്‍ ഉപയോഗിക്കുന്നുണ്ട്. മയങ്ങി വീഴാന്‍ വേദനസംഹാരികളേക്കാള്‍ മികച്ച മരുന്നില്ലെന്ന് സാരം. 100 രൂപയില്‍ താഴെ വിലയുള്ള മരുന്ന് പോലും ഇത്തരത്തില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ കൈയ്യിലെത്തുമ്പോള് രണ്ടായിരം രൂപവരെയാകും.
അടുത്തകാലത്തായി എല്‍എസ്ഡി സ്റ്റാമ്പുകളും ലഹരിക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നാക്കിന്റെ അടിഭാഗത്ത് സ്റ്റാമ്പ് പോലെ ഒട്ടിച്ചാണ് ലഹരിയിലേക്ക് കുരുന്നുകള്‍ മയങ്ങി വീഴുന്നത്. വിദേശങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ലഹരി സ്റ്റാമ്പുകള്‍ മയക്കുമരുന്ന് മാഫിയകള്‍ എത്തിക്കുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: