ധര്‍മശാല: പരമ്പര വിജയം നിര്‍ണയിക്കുന്ന നാലാം ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യയ്ക്കും ക്യാപറ്റന് കോഹ്ലിക്കുമാക്കുമാണ് സമ്മര്‍ദമെന്ന് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ഹെയ്സല്‍വുഡ് പറഞ്ഞു. ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ് നാളെ ഇവിടെ ആരംഭിക്കും.
നിര്‍ണായകമായ നാലാം ടെസ്റ്റില്‍ സമനിലനേടിയാല്‍ ഓസ്ട്രേലിയയ്ക്ക് പരമ്പരയ്ക്കുളള ബോര്‍ഡര്‍ – ഗവാസ്ക്കര്‍ ട്രോഫി നിലനിര്‍ത്താനാകും.അതേസമയം ട്രോഫി തിരിച്ചുപിടക്കാന്‍ കോഹ്ലിക്കും കൂട്ടര്‍ക്കും വിജയം അനിവാര്യമാണ്.അതിനാല്‍ സമ്മര്‍ദം ഇന്ത്യയ്ക്കാണ്.ഞങ്ങള്‍ക്ക് സമനില മതി.എന്നിരുന്നാലും വിജയത്തിനായി പൊരുതുമെന്ന് ഹെയ്സല്‍വുഡ് വ്യക്തമാക്കി.
ഈ പരമ്പരയില്‍ ഇതുവരെ തിളങ്ങാതെ പോയ കോഹ് ലി കടുത്ത സമ്മര്‍ദ്ദത്തിലാണ്.അഞ്ചു ഇന്നിംഗ്സിലായി കോഹ്ലിക്ക് 46 റണ്‍സ് മാത്രമെ നേടാനായിട്ടൊളളു.നേരത്തെ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും ബംഗ്ലദേശിനും എതിരെ നടന്ന പരമ്പരയില്‍ കോഹ്ലി ഇരട്ട സെഞ്ചുറി നേടിയിരുന്നു.
ധര്‍മശാലയിലെ പിച്ച് പേസിനെ തുണയ്ക്കുമെന്നാണ് വിശ്വാസം.ഓസ്ട്രേലിയ ഒരു സ്പിന്നറെ ഒഴിവാക്കി മൂന്ന് പേസര്‍മാരെ ഇറക്കുമെന്നാണ് പ്രതീക്ഷ.ധര്‍മശാലയിലെ സാഹചര്യങ്ങള്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്സണ് പറഞ്ഞു.
ഇതാദ്യമായാണ് ധര്‍മശാല ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്്.ഇവിടത്തെ പിച്ച് ബൗണ്സുളളതായിരിക്കുമെന്ന് ക്യൂറേറ്റര്‍ സുനില്‍ ചൗഹാന് പറഞ്ഞു.പിച്ച് നിര്‍മാണത്തില്‍ ടീം മാനേജ്മെന്റിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ചൗഹാന് വ്യക്തമാക്കി.
റിസള്‍ട്ട് ഉണ്ടാക്കുന്ന പിച്ചുകളാണ് ധര്‍മശാലയില്‍ നിര്‍മിക്കുന്നത്.നാലാം ദിവസം ഉച്ചഭക്ഷണസമത്ത് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷ.പിച്ച് അഞ്ചുദിവസവും നിലനില്‍ക്കുമെന്ന് ചൗഹാന് പറഞ്ഞു.
നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഓരോ മത്സരം വീതം വിജയിച്ച് സമനിലയില്‍ നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: