1. രാവണന്റെ കല്പന പ്രകാരമാണ് മാരീചന് മാനായി വേഷം മാറി പഞ്ചവടിയില്‍ ചെന്നത്. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹനുമാന് ബ്രാഹ്മണ വേഷം കെട്ടി രാമലക്ഷ്മണന്മാരുടെ അടുക്കല്‍ ചെന്നത്.?
2. ആരാണ് രാമലക്ഷ്മണന്മാരെ സുഗ്രീവന്റെ അടുക്കല്കൊണ്ടുചെന്നത്.?
3. ഹനുമാന് രാമലക്ഷ്മണന്മാരെ കണ്ടുമുട്ടുന്നത് എവിടെവച്ച്.?
4. സുഗ്രീവന് ബാലിയുടെ അനുജനും സൂര്യപുത്രനുമാണ്. ഇവരുടെ മാതാവ് ബ്രഹ്മാവിന്റെ നേത്രജലത്തില് നിന്നും ഉണ്ടായി സുന്ദരിയായി മാറിയ ഋഷരാജനാണ്. എന്നാല്‍ ബാലിയുടെ അച്ഛന് സൂര്യനല്ല പിന്നാര്.?
5. വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതമായ കിഷ്കിന്ധ ആരാണ് വാനരന്മാര്ക്കു കല്പിച്ചു നല്‍കിയത്.?
6. ബാലിയെ ഭയന്ന് ഋഷ്യമൂകാചലത്തില്‍ സുഗ്രീവന് അഭയം പ്രാപിക്കാന്‍ കാരണമെന്ത്?
7. മയ പുത്രനായ മായാവി എന്ന രാക്ഷസന് ബാലിയോടു യുദ്ധം ചെയ്തു മരിച്ചു. അതുപോലെ പോത്തിന്റെ വേഷം ധരിച്ച് ഒരു രാക്ഷസന് ബാലിയോടു യുദ്ധം ചെയ്തു മരിച്ചു. അവന്റെ പേരെന്ത്.?
8. ബാലിയുടെ ഭാര്യ?
9. സുഗ്രീവന്റെ പത്നിയുടെ പേര് ?
10. ഹനുമാനെ സുഗ്രീവനു മന്ത്രിയായി നല്‍കിയതാര് ?
ഉത്തരങ്ങള്‍
1. സുഗ്രീവന്റെ.
2. ഹനുമാന്.
3. ഋഷ്യ മൂകാചലത്തെ പാര്‍ശ്വ പ്രദേശങ്ങളില്‍, പമ്പാതടത്തില്‍ വച്ച്.
4. ദേവേന്ദ്രന്.
5. ബ്രഹ്മദേവന്.
6. മതംഗമുനിയുടെ ശാപം നിമിത്തം ഋഷ്യമൂക പര്‍വ്വതത്തില്‍ ബാലിക്കു ചെല്ലാന്‍ കഴിയാത്തതുകൊണ്ട്.
7. ദുന്ദുഭി.
8. താര.
9. രുമ.
10. സൂര്യന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: