മൂവാറ്റുപുഴ: ദേശീയപാതയില്‍ ഇന്നോവ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് രണ്ടു പേര് മരിച്ചു. ഓട്ടോ യാത്രക്കാരായ രണ്ടു പേരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.30 ന് മുവാറ്റുപുഴയിലെ കടാതിയിലായിരുന്നു സംഭവം.
എറണാകുളം ഭാഗത്തേക്കുപോകുകയായിരുന്ന ഓട്ടോയില്‍ എതിര്‍ദിശയില്‍വന്ന ഇന്നോവ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ഇന്നോവ സിഫ്റ്റ് കാറിലും ഇടിച്ചാണ് നിന്നത്. അമിതവേഗതയാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: