കൊച്ചി: ഐ.ജി മനോജ് എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തുടര്‍ നടപടികള്‍ മാര്‍ച്ച് 28 വരെ ഹൈക്കോടതി തടഞ്ഞു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മനോജ് നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാനായി കേസില്‍ നിലവിലുള്ള സ്ഥിതി തുടരാനാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശിച്ചിട്ടുള്ളത്.
ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഈ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: