Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗുള്‍ഫാന്റെ ചരിത്രഗവേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 06:28 pm IST
in Vicharam

ഇന്റെര്‍നാഷണല്‍ ചരിത്രഗവേഷകരായ ഗുള്‍ഫാനും കപ്പടോവിസ്‌കിയും പൊരിഞ്ഞ ഗവേഷണ ചര്‍ച്ചയിലായിരുന്നു.

‘‘പറയൂ, കോമ്രേഡ് ഗുള്‍ഫാന്‍! പറങ്കികളുടെ ആഗമനത്തിനു ശേഷമാണ് കേരളത്തില്‍ ഹിന്ദുമതം ഉണ്ടായതെന്ന വാദത്തിന് ഉപോദ്ബലകമായ എന്തു തെളിവുകളാണ് പുതിയതായി താങ്കള്‍ ഒപ്പിച്ചെടുത്തിരിക്കുന്നത്? തിരഞ്ഞെടുപ്പെന്നു കേട്ടാലുടന്‍, പാറ്റാഗുളികയിട്ട് സൂക്ഷിച്ചുവച്ചിരിക്കുന്ന പണ്ടത്തെ കോട്ടും സൂട്ടും വലിച്ചുകേറ്റി എക്‌സിറ്റ് പോള്‍ ചര്‍ച്ച നടത്തുന്ന ഡാംഡൂം പരിപാടി പോലെ വല്ല ഉഡായിപ്പുമാണോ, ഇത്?” കപ്പടോവിസ്‌കി ആരാഞ്ഞു.

”ഫോട്ടോ! കേരളത്തില്‍ ഇന്തുക്കള്‍ ഇല്ലായിരുന്നുവെന്നതിന്റെ ഫോട്ടോ ഉണ്ട്. പിന്നെ മള്‍ഗറും.” ഗുള്‍ഫാന്‍ വിജയഭാവത്തില്‍ ചിരിച്ചു.

”മള്‍ഗര്‍..? താങ്കള്‍ ഉദ്ദേശിക്കുന്നത് ബള്‍ഗര്‍ അഥവാ സൂചിഗോതമ്പ് ആണോ?” കപ്പടോവിസ്‌കിയുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു.

”യേസ്, കോമ്രേഡ് കപ്പടോവിസ്‌കി! പക്ഷേ ചെറുപ്പം മുതല്‍ മള്‍ഗറെന്നു പറഞ്ഞു ശീലിച്ചതിനാല്‍ അങ്ങനെയേ എനിക്ക് വായില്‍ വരൂ.”

”ശരി! മള്‍ഗറെങ്കില്‍ മള്‍ഗര്‍. ശേഷം പറയെടാ, കോമ്രേഡേ!” കപ്പടോവിസ്‌കിക്ക് മൂക്ക് ചൊറിഞ്ഞു.

”ഞങ്ങടെ പൂര്‍വ്വികനായ തോമാ മഹര്‍ഷി അന്റാര്‍ട്ടിക്കയിലേക്ക് അരിവാളും ചുറ്റികയും വലിച്ചെറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്ന കഥ താങ്കള്‍ കേട്ടിട്ടുണ്ടല്ലോ?”

”പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്ന പരമാര്‍ത്ഥം കേട്ടിട്ടുണ്ട്. കേരളത്തിന് പരശുരാമക്ഷേത്രം, ഭാര്‍ഗ്ഗവക്ഷേത്രം മുതലായ പേരുകള്‍ കിട്ടിയത് അങ്ങനെയാണെന്നും, സമുദ്രദേവനായ വരുണനെ ആരാധിച്ചിരുന്നതിനാല്‍ പുരാതനകാലത്ത് വാരുണം എന്നും, മഹാബലി ഭരിച്ച നാടായതിനാല്‍ മാവേലിനാട് എന്നും കേരളം അറിയപ്പെട്ടിരുന്നുവെന്നും കൂടി അറിയാം.”

”ഛായ്! അത് ഇന്തുക്കള്‍ പറയുന്ന കള്ളക്കഥ. ഒറിജിനല്‍ കള്ളക്കഥ ഞാന്‍ പറയുന്നതാണ്. ഞങ്ങടെ തോമാ മഹര്‍ഷി നമ്പൂരിമാരെ മതം മാറ്റിയതിനുശേഷം ഹൈറേഞ്ചിലെ ഒരു ടെലിഫോണ്‍ പോസ്റ്റിന്റെ മോളില്‍ കയറിനിന്ന് അരിവാളും ചുറ്റികയും നീട്ടിയെറിഞ്ഞു. അങ്ങനെ തോട്ടപ്പള്ളി സ്പില്‍വേ വരെയുള്ള കടല്‍ പുറകോട്ടു മാറി. ഇക്കാണുന്ന കേരളം ഉണ്ടാവുകയും ചെയ്തു.”

”ങാ! എന്തേലുമാവട്ടെ. ബാക്കി വെടികൂടി അടിക്കെടാ, കൂവേ!” കപ്പടോവിസ്‌കിക്ക് വീണ്ടും മൂക്ക് ചൊറിഞ്ഞു.

”അതിനുശേഷം തോമാ മഹര്‍ഷി പാലാ, മുണ്ടക്കയം, പൊന്‍കുന്നം, ഉരുളിക്കുന്നം, തിരുവല്ല തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സ്വന്തക്കാരായ ഞങ്ങളെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. ഞങ്ങളിവിടെ കാട് കൈയേറിയും, കാട്ടുപന്നിയെ ചുട്ടുതിന്നും, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ! വരവോടെ കണ്ടം ചെയ്യാറായ ഞങ്ങടെ എയ്ഡഡ് സ്‌കൂളുകളെ പ്ലസ്ടൂ ഉണ്ടാക്കി രക്ഷിച്ചും സുഖമായി കഴിഞ്ഞു വരുമ്പോഴാണ് വില്ലനെപ്പോലെ മള്‍ഗര്‍ കടന്നുവരുന്നത്……”

”മള്‍ഗര്‍ വില്ലനായെന്നോ…? അതെങ്ങനെ?”

”മള്‍ഗറല്ല, ആ എരണംകെട്ട വസ്തു കൊണ്ടുവന്ന ഇന്തുക്കളായിരുന്നു വില്ലന്മാര്‍. ഊരും പേരുമില്ലാത്ത എവിടെനിന്നോ വന്ന അവരുടെ കൈയില്‍ മള്‍ഗര്‍ കൂടാതെ മെയ്‌സ്, പാല്‍പ്പൊടി, പഴന്തുണി എന്നിങ്ങനെ വേറേയും മാരകായുധങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം കൊടുത്ത് അവര്‍ ഞങ്ങടെ കൂട്ടരെ മതംമാറ്റി. കണ്ടത്തിന്റെ വരമ്പ് മുതല്‍ അങ്കമാലി തിരുവനന്തപുരം എം. സി റോഡിന്റെ ഇരുവശങ്ങളിലും വരെ അമ്പലങ്ങള്‍ പണിതുകൂട്ടി. ഞങ്ങടെ ആരാധനാലയങ്ങളെ അനുകരിച്ച് അവരുടെ അമ്പലങ്ങളിലും കൊടിമരവും കൊടിയേറ്റും നോമ്പും തീര്‍ത്ഥാടനവും തുടങ്ങി. ഞങ്ങളുടെ സംസ്‌കൃതം കോപ്പിയടിച്ച് അവരുടെ പുരോഹിതര്‍ക്ക് പ്രഥമന്‍ നമ്പൂതിരി, ദ്വിതീയന്‍ നമ്പൂതിരി, തൃതീയന്‍ നമ്പൂതിരി തുടങ്ങിയ പേരുകളും ഉണ്ടാക്കി…..”

”ഹോ! ഈ ഹിന്ദുക്കള്‍ ഭയങ്കരന്മാരാണല്ലോ? എന്നിട്ട്…?”

”പണ്ട് അമ്പലപ്പുഴ ഭരിച്ചിരുന്നത് ഞങ്ങടെ തോമായായിരുന്നു. അദ്ദേഹത്തിന് ഒരുപാട് ചുണ്ടന്‍, ഓടി, വെപ്പ്, ചുരുളന്‍ വള്ളങ്ങളും ഉണ്ടായിരുന്നു. അതുകണ്ട് ഇന്തുക്കളും കാക്കത്തൊള്ളായിരം വള്ളങ്ങള്‍ പണിതു; എന്നിട്ട് അമരം മുതല്‍ അണിയം വരെ ചെമ്പുകൊണ്ട് കുരിശ്… സോറി, ഓം എന്നെഴുതി തറച്ചുവച്ചു. ഞങ്ങടെ വഞ്ചിപ്പാട്ടും കോപ്പിയടിച്ചു, രാമപുരത്തു വാര്യര്‍ എന്നൊരു ഇന്തു. പിന്നെ തിരുവാതിര, ഓട്ടന്‍ തുള്ളല്‍, കഥകളി…. എല്ലാം മോട്ടിച്ചു ആ ദുഷ്ടന്മാര്‍.”

”കരയാതെ ഗുള്‍ഫാനേ! അപ്പം തിരുവാതിര നിങ്ങളുടെയായിരുന്നു, അല്ലേ..?”

”പിന്നല്ലാതെ! അതിന്റെ പണ്ടത്തെ പേര് ബ്രിട്ടാതിര എന്നായിരുന്നു. ഓട്ടന്‍ തുള്ളലിന്റെ പഴയ പേര് ജോണ്‍ തുള്ളല്‍ എന്നും. ഞാനെഴുതുന്ന ജോണിക്കാ ബ്രിട്ടാണിക്കാ എന്ന കൃതിയില്‍ ഇതേപ്പറ്റി വിശദമായുണ്ട്.”

”പിന്നെങ്ങനെ നിങ്ങള്‍ക്കീ ഗതികേട് വന്നു, കോമ്രേഡ് ഗുള്‍ഫാന്‍?”

”ചതിച്ചതാണാശാനേ! പണ്ട് കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ ഒരു നമ്പൂരി ഉണ്ടായിരുന്നു. ഭൂപരിഷ്‌കരണം എന്നൊരു ഏടാകൂടം കൊണ്ടുവന്ന അയാള്‍ ഞങ്ങടെ മുക്കാലേമുണ്ടാണി പറമ്പും പുരയിടവും നിലവും പാട്ടക്കൃഷിക്കാരായ ഇന്തുക്കള്‍ക്ക് പതിച്ചു കൊടുത്തു. അങ്ങനെയാണാശാനേ, ഞങ്ങള്‍ കുത്തുപാളയെടുത്തതും ഇന്തുക്കള്‍ സ്വര്‍ണ്ണപ്പാളക്കാരായതും. പിന്നെ കൂഴച്ചക്കയും അവലോസുപൊടിയും കൊടുത്ത് പണ്ടത്തെ ജന്മിമാരെയും രാജാക്കന്മാരെയും സോപ്പിടാനും ഇന്തുക്കള്‍ മിടുക്കന്മാരായിരുന്നു. ആശാന്‍ കണ്ടിട്ടില്ലേ, പത്ത് ഇന്തുക്കള്‍ക്ക് പതിനായിരം അമ്പലം വച്ചല്ലേ അവര്‍ നാടുനീളെ പണിതു കൂട്ടിയിരിക്കുന്നത്. കക്കൂസില്‍ പോയാല്‍ അവിടെയും കാണും മതംമാറ്റാന്‍ ഒരുത്തന്‍. മടുത്താശാനേ, മടുത്തു.”

”ഡോണ്ട് വറി, കോമ്രേഡ് ഗുള്‍ഫാന്‍,” കപ്പടോവിസ്‌കി കോട്ടുവായിട്ടു.”ബൈ ദ ബൈ, അണ്ടിയോ മൂത്തത് മാവോ എന്നതിനെപ്പറ്റിയുള്ള താങ്കളുടെ ഗവേഷണം എവിടം വരെയായി?”

”അത് കഴിഞ്ഞു.”

”വെരി ഗുഡ്! എന്നിട്ട് കണ്ടുപിടിച്ചോ? ഏതാണ് മൂത്തത്? അണ്ടിയോ, അതോ മാവോ?”

”ഓ, മാങ്ങാണ്ടിയാണ് മൂത്തത്, അല്ലേ. ഈ വലിയ കണ്ടുപിടുത്തത്തിന് ലോകം താങ്കളോട് കടപ്പെട്ടിരിക്കുന്നു, കോമ്രേഡ് ഗുള്‍ഫാന്‍!”

”താങ്ക്യൂ, കോമ്രേഡ് കപ്പടോവിസ്‌കി. മള്‍ഗര്‍ ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി. താങ്ക്യൂ, താങ്ക്യൂ.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Thiruvananthapuram

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.