ഇരിക്കൂര്‍: മുട്ടന്നൂര് ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടന്നുവരുന്ന ആറാമത് ഭാഗവത സപ്താഹയജ്ഞം നാളെ സമാപിക്കും. യജ്ഞത്തിന്റെ പ്രധാന ദിവസങ്ങളിലൊന്നായ ഇന്നലെ രുക്മിണി സ്വയംവരം ചടങ്ങ് നടന്നു. മംഗല്യത്തട്ട് സമര്‍പ്പണം, സ്വയംവരാര്‍ച്ചന, പുടവപൂജ എന്നീ വഴിപാടുകള്‍ നേരാന്‍ ഭക്തരുടെ നീണ്ട നിര തന്നെ കാണപ്പെട്ടു. തുടര്‍ന്ന് തിരുവാതിരക്കളിയും ഉണ്ടായി. നേരത്തെ ക്ഷേത്രത്തില്‍ യജ്ഞവുമായി ബന്ധപ്പെട്ട് ഉണ്ണിയൂട്ട്, നരസിംഹാര്ച്ചന, സര്‍വ്വൈശ്വര്യപൂജ, നാമദീര പ്രദക്ഷിണം, സമൂഹപ്രാര്‍ത്ഥന, നാരായണ കവചമന്ത്ര പുഷ്പാര്‍ച്ചന എന്നിവയുണ്ടായി. യജ്ഞത്തിന് ഭാഗവത നരഹരി പട്ടളം മണികണ്ഠന് നമ്പൂതിരി നേതൃത്വം നല്കിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: