ജറുസലേം: ലോകമെമ്പാടുമുള്ള നൂറുകണക്കിന് ജൂത സ്ഥാപനങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച കൗമാരക്കാരന് അറസ്റ്റില്‍. ഇസ്രയേല്‍, യുഎസ് ഇരട്ട പൗരത്വമുള്ള 19 വയസുകാരനാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ ഇസ്രയേലിലെ അഷ്കലോണിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇസ്രയേല്‍ പോലീസിന്റെ അന്താരാഷ്ട്ര ക്രൈം അന്വേഷണ വിഭാഗമാണ് ഇയാളെ പിടികൂടിയത്.
യുഎസ് ഫെഡറല്‍ ബ്യൂറോയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടിയെന്ന് പോലീസ് വക്താവ് ലുബ സമ്ര പറഞ്ഞു. യുഎസ്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലുള്ള സിനഗോഗുകള്‍, സ്കൂളുകള്‍, മറ്റു ജൂത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിളിച്ച് ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാള്‍ വ്യാജ ഭീഷണി മുഴക്കുകയായിരുന്നു.
ഡെല്‍റ്റ എയര്‍ലൈന്‍സിലും ബോംബ് വച്ചിട്ടുണ്ടെന്ന ഇയാള്‍ വ്യാജ സന്ദേശം നല്‍കിയതിനെ തുടര്‍ന്നു വിമാനം അടിയന്തരമായി നിലത്തിറക്കി പരിശോധന നടത്തിയിരുന്നു.
എന്നാല്‍ കൗമാരക്കാരനു മാനസികപ്രശ്നങ്ങള്‍ ഉള്ളതായി കോടതിയില്‍ 19 കാരന്റെ അഭിഭാഷകന് ഗളിത് ബാഷ് വാദിച്ചു. ഇതേത്തുടര്‍ന്നു കൗമാരക്കാരനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: