കല്‍പ്പറ്റ: യത്തീംഖാനയില്‍ താമസിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ ശിശുസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചു. വയനാട് മുസ്ളീം യത്തീംഖാനയില്‍ എട്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന സജ്ന (13)യാണ് 2016 ജനുവരിയില്‍ മരിച്ചത്.
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു എന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്ന അമ്മയുടെ പരാതിയിലാണ് അന്വേഷണം. കുട്ടിയുടെ കൈകള്‍ അകന്ന നിലയിലായിരുന്നു. ഇത് പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ യത്തീംഖാനയുമായി ബന്ധപ്പെട്ട ആളുകള്‍ തടഞ്ഞതായി മാതാവ് വാകേരി ഈങ്ങാട്ടില് ജമീല പറഞ്ഞു.
ക്രിസ്തുമസ് അവധി കഴിഞ്ഞ് ഹോസ്റ്റലിലേയ്ക്ക് പോകാന്‍ സജ്നയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. അമ്മ നിര്‍ബന്ധിച്ച് അയക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ അന്ന് തന്നെ പരാതിപ്പെട്ടെങ്കിലും പോലിസ് വേണ്ടവിധം അന്വേഷിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: