ന്യൂദല്‍ഹി: ഗോക്കളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഗോ സംരക്ഷണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമിയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.
ഗോ സംരക്ഷണത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശുവിനെ കൊന്നാല്‍ വധശിക്ഷ നല്‍കണം എന്നു വിഭാവനം ചെയ്യുന്നതാണ് ബില്ലിലെ സുപ്രധാന വ്യവസ്ഥ. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 37, 48 എന്നിവയുടെ പ്രത്യേക പരിരക്ഷ പശുക്കള്‍ക്ക് ഉറപ്പു വരുത്തണമെന്നു ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രത്യേക പശു സംരക്ഷണ വിഭാഗം രൂപീകരിക്കണം.അനിമല്‍ ഹസ്ബന്ററി സെക്രട്ടറിക്ക് ഇതിന്റെ ചുമതല നല്‍കണം. പശുക്കളെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുന്നവര്‍ക്ക് ശിക്ഷ വിധിക്കാനുള്ള പ്രത്യേക അനുവാദവും ഇവര്‍ക്ക് നല്‍കണമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
പശു സംരക്ഷണവും അതിന്റെ ആവശ്യകതയും പഠിപ്പിക്കുന്നതിന് രാജ്യമെങ്ങും ബോധവത്കരണ ക്ലാസുകള്‍ നടത്തണമെന്നും എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: