ട്രിപ്പോളി: ലിബിയൻ ഏകാധിപതിയായിരുന്ന മുഹമ്മർ ഗദ്ദാഫിയുടെ മകനെ ഒടുവിൽ വിമതർ മോചിപ്പിച്ചു. ഗദ്ദാഫിയുടെ മകൻ സെയ്‌ഫ് അല്‍ ഇസ്ലാമിനെയാണ് വിമതർ മോചിപ്പിച്ചത്. 2011 മുതൽ വിമതർ സെയ്ഫിനെ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
വെള്ളിയാഴ്ച വിമത വിഭാഗം സെയ്ഫിനെ മോചിപ്പിക്കുകയായിരുന്നു. ലിബിയയുടെ സിന്‍റാന്‍ പട്ടണത്തിന്റെ നിയന്ത്രണമുണ്ടായിരുന്ന അബുബക്കര്‍ അല്‍സാദിഖ് ബ്രിഗേഡ് എന്ന വിമത ഗ്രൂപ്പാണ് സെയ്ഫിനെ തടവില്‍ പാര്‍പ്പിച്ചിരുന്നത്.
ഗദ്ദാഫിയുടെ മരണത്തിന് ശേഷവും ലിബിയന്‍ സര്‍ക്കാറും വിമതരും തമ്മില്‍ പല സ്ഥലങ്ങളിലും പോരാട്ടം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: