ബെംഗളൂരു: അടുത്ത വര്‍ഷം നടക്കുന്ന കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ് എം കൃഷ്ണ.
ആറു മാസത്തിനുള്ളില്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. അദ്ദേഹം പറഞ്ഞു. കൃഷ്ണക്ക് മല്ലേശ്വരത്തെ ബിജെപി ആസ്ഥാനത്ത് വലിയ സ്വീകരണമാണ് നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ, മുന്‍ ഉപമുഖ്യമന്ത്രി ആര്‍ അശോക് തുടങ്ങിയവര്‍ പങ്കെടുത്തു.
















