ഇടുക്കി: കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിലപാടെടുത്താല്‍ ചെറുക്കുമെന്ന് എസ്. രാജേന്ദ്രന്‍ എംഎല്‍എ ജന്മഭൂമിയോട് പറഞ്ഞു. മൂന്നാറിലുള്ളവര്‍ നാളുകളായി ഇവിടെ താമസിക്കുന്നവരാണ്. ഇവിടെ മാത്രം ഒരു നിയമം നടപ്പാക്കുന്നത് ശരിയല്ല. അങ്ങനെയെങ്കില്‍ സംസ്ഥാനത്ത് മുഴുവന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കൈയേറ്റക്കാര്‍ ഒഴിഞ്ഞുപോകണമെന്ന് പറയുന്നവര്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് പറയാനും ബാധ്യസ്ഥരാണ്. ദേവികുളത്ത് സബ് കളക്ടര്‍ ചാര്‍ജ്ജെടുത്ത് എട്ട് മാസത്തിന് ശേഷമാണ് പ്രശ്‌നം തുടങ്ങിയത്.
റവന്യൂ മന്ത്രിക്ക് മൂന്നാറിനെക്കുറിച്ച് ഒന്നുമറിയില്ല. അദ്ദേഹം കാസര്‍കോട്ട് നിന്നെത്തി രണ്ട് മണിക്കൂര്‍ തങ്ങി മടങ്ങിപ്പോകുമ്പോള്‍ എന്തറിയാനാണെന്നും രാജേന്ദ്രന്‍ ചോദിച്ചു. മുന്നണി സംവിധാനത്തില്‍ നില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.
















