അന്നമ്മ
കട്ടപ്പന: ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വയോധിക കിടക്കയ്‌ക്ക് തീപിടിച്ച് വെന്തുമരിച്ചു. ഇരട്ടയാര്‍ നത്തുകല്ല് നെയ്‌വേലിക്കുന്നേല്‍ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ (88) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടായി അന്നമ്മ കിടന്നിരുന്ന കിടക്കയ്‌ക്ക് തീപിടിച്ചതാണെന്ന് കരുതുന്നു.
കിടക്കയും കട്ടിലും സമീപത്തിട്ടിരുന്ന മറ്റൊരു കട്ടിലും പൂര്‍ണ്ണമായും കത്തിനശിച്ചു. മുറിയിലുണ്ടായിരുന്ന മുന്നാമത്തെ കട്ടിലും കിടക്കയും ഭാഗികമായി കത്തിയിട്ടുണ്ട്. സമീപവാസിയായ മോഹനന്‍ നായര്‍ മുയലിന് പുല്ല് ശേഖരിക്കാന്‍ പറമ്പിലേക്ക് ഇറങ്ങിയ സമയത്ത് പുക ഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്.
മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. രാവിലെ 7 മണി വരെ മകന്‍ പേപ്പ് അന്നമ്മയ്‌ക്ക് ഒപ്പമുണ്ടായിരുന്നു. പേപ്പ് വീട് പൂട്ടി പള്ളിയില്‍ പോയ ശേഷമായിരുന്നു അപകടം. സംസ്‌കാരം ഇന്ന് മൂന്നിന്.
















