കോഴിക്കോട്: ജനങ്ങള്‍ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ ഇഷ്ടപ്പെടുന്നുവെന്ന് ആസ്റ്റര്‍ മിംസ് സിഇഒ ഡോ. രാഹുല്‍ മേനോന് പറഞ്ഞു.
മലബാര്‍ മേഖലയില്‍ ജനങ്ങള്‍ 90 ശതമാനം കറന്‍സിയും പത്ത് ശതമാനം കറന്‍സി രഹിത ഇടപാടും മാത്രമാണ് നടത്തിയിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി പിന്‍വലിക്കലിന് ശേഷം സ്ഥിതി മാറി. ഇപ്പോള്‍ കറന്‍സി രഹിത ഇടപാടുകളുകള്ക്കാണ് ജനങ്ങള്‍ കൂടുതല്‍ താല്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ക്ക് ആരോഗ്യം പ്രധാനമാണ്. വികസനത്തിന്റെ പ്രാഥമിക പരിഗണന ആരോഗ്യ സംരക്ഷണത്തിനായിരിക്കണം. അതിനാല്‍ ആരോഗ്യമേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. ആരോഗ്യരംഗത്തെക്കുറിച്ച് ജന്മഭൂമിപോലുള്ള മാദ്ധ്യമങ്ങള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന് മുന്‍കൈയെടുക്കണമെന്നും രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: