വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് കടന്ന് കയറിയ സ്ത്രീ അറസ്റ്റില്‍. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ഇവര്‍ പിടിയിലാകുന്നത്. ഒരു തവണ ഇവരെ താക്കീത് നല്കി വിട്ടയച്ചിരുന്നു.
വൈറ്റ് ഹൗസിന്റെ വേലി കടക്കാന്‍ ശ്രമിക്കവെ സുരക്ഷാ മണി മുഴങ്ങിയതോടയാണ് മാഴ്സി ആന്ഡേഴ്സണ് (38) പിടിയിലായത്. കോടതിയലക്ഷ്യവും അതിക്രമിച്ച് കടക്കലുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുളള കുറ്റങ്ങള്‍.
ആദ്യം ഇവര്‍ വൈറ്റ് ഹൗസിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഇവരുടെ ഷൂ ലെയ്സ് വേലിയില്‍ കുടുങ്ങുകയും ഇവര്‍ വേലിയില്‍ തൂങ്ങിക്കിടക്കുകയും ചെയ്തു. ഇത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ഇവരെ നിലത്തിറക്കി അറസ്റ്റ് ചെയ്തു.
പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച വൈറ്റ് ഹൗസ് പരിസരത്ത് ചുറ്റി നടന്ന ഇവരെ പോലീസ് പിടികൂടി. ഇത്തവണ ഇവര്‍ വേലിചാടാന്‍ ശ്രമിച്ചോ എന്ന് വ്യക്തമല്ല. ഈ മാസം 11ന് ഒരു യുവാവും വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: