കണ്ണൂര്‍: മാതൃരാജ്യത്തിന്റെ സുരക്ഷാ പ്രവര്‍ത്തനത്തില്‍ ജീവന്‍ബലിയര്‍പ്പിക്കാന്‍പോലും സന്നദ്ധരായ സൈന്യത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ അപകീര്‍ത്തികരമായ പ്രസ്ഥാവന പ്രതിഷേധാര്‍ഹമാണെന്ന് പൂര്‍വ്വസൈന്യസേവാപരിഷത്ത് വടക്കന്‍മേഖലാ പ്രവര്‍ത്തകയോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ വേലായുധന്‍ കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. സിബിഎസ്ഇ പത്താംതരം പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനഘാ രജേന്ദ്രനെ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. കേണല്‍ രാംദാസ്, സേതുമാധവന്‍, പി.ആര്‍. രാജന്‍, കെ.എ.തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















