മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ.പോളിടെക്നിക് കോളേജില്‍ ട്രേഡ്സ് മാന്‍ ,ട്രേഡ് ഇന്‍സ്ട്രക്ടര്‍, ഡെമോണ്‍സ് ട്രേറ്റര് എന്നീ തസ്തികകളില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുകള്‍ക്ക് വിധേയമായി കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ/തത്തുല്യം ട്രേഡ്സ് മാന്‍ തസ്തികയിലേക്ക് ഐടിഐ/തത്തുല്യവുമാണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല് പ്രമാണങ്ങളും ബയോഡാറ്റയും സഹിതം ട്രേഡ്സ്മാന് ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ ,ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രോണിക്സ് വിഭാഗത്തിലുള്ളവര്‍ 14ന് രാവിലെ 10 മണിക്കും, ഡെമോണ്‍സ് ട്രേറ്റര് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തിലുള്ളവര്‍ 15ന് രാവിലെ 10 മണിക്കും പ്രിന്സിപ്പാല് മുമ്പാകെ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: