ഡെറാഡൂണ്‍: ബദരിനാഥില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ തകര്‍ന്ന് എഞ്ചിനീയര്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്ടറില്‍ നിന്ന് ചാടിയ അസം സ്വദേശിയായ സ്വാമി വിക്രം ലാംബ പങ്ക തട്ടിയാണ് മരിച്ചത്. ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് അഞ്ച് യാത്രക്കാര്‍ സുരക്ഷിതരാണ്.
ഇന്നു രാവിലെ 7.45 ഓടെയായിരുന്നു അപകടം. മുംബൈ ആസ്ഥാനമായുള്ള ക്രെസ്റ്റല്‍ എവിയേഷന്റെ എട്ട് സീറ്റുകളുള്ള അഗസ്താ വെസ്റ്റ്ലാന്‍ഡ് എഡ്ബ്ലു 119 കോയലാ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് ഹരിദ്വാര്‍ സന്ദര്‍ശനത്തിന് വന്ന കുടുംബമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: