പേരാമ്പ്ര: കക്കയം റിസര്‍വോയറില്‍ മീന്‍ പിടിക്കാന്‍ പോയ നാലു കര്‍ഷകരെ അറസ്റ്റു ചെയ്തു പീഡിപ്പിച്ചെന്ന പരാതിയില്‍ പേരാമ്പ്ര മജിസ്ട്രേട്ട് കോടതി കേസെടുത്ത് പെരുവണ്ണാമൂഴി റെയിഞ്ചര്‍ ഉള്‍പ്പടെ നാല് വനപാലകര്ക്കതിരെ സമന്‍സ് അയക്കാന്‍ ഉത്തരവായി.
വി ഫാം എന്ന കര്‍ഷകസംഘടനയുടെ നേതൃത്വത്തില്‍ മുതുകാട്ടിലെ കര്‍ഷകരായ മാത്യു പേഴ്ത്തിങ്കല്‍, ജോസഫ് കൊമ്മറ്റത്തില്‍, ബാബു വള്ളിപ്പറമ്പില്‍, സുരേഷ് ഞവരക്കാട്ട് എന്നിവരാണ് അഡ്വ.ജയ്സന് ജോസഫ് മുഖാന്തിരം കേസ് ഫയല്‍ ചെയ്തത്.
മുന്‍വര്‍ഷം നവംബര്‍ 28 നാണ് കര്‍ഷകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.പിറ്റേന്നു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ക്രൂരമായ പീഢന വിവരം കര്‍ഷകര്‍ കോടതിയെ ധരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: