ന്യൂദല്‍ഹി: റബ്ബര്‍ബോര്‍ഡ് പുനസംഘടിപ്പിച്ചു. പുതിയ 18 പേരെ അംഗങ്ങളാക്കിയാണ് പുനഃസംഘടന. മലയാളികളായ എസ്. ജയസൂര്യന്‍, കെ.എം സന്തോഷ്കുമാര്‍, എന്‍.സി മോഹന്‍ദാസ്, പി.കെ രാമചന്ദ്രന്, എം.പി രാജീവ്, പി. രാജേന്ദ്രന് പിള്ള, എം.പി ശശിധരന്, കെ.സി ഡൊമനിക്ക്, ടി.പി സുന്ദരേശന്, സോണി തോമസ് എന്നിവരെ ബോര്‍ഡംഗങ്ങളായി തെരഞ്ഞെടുത്തു. 11 അംഗങ്ങളെക്കൂടി ഉടന്‍ പ്രഖ്യാപിക്കും.
ചെയര്മാന് അടക്കം ആകെ 29 പേരാണ് റബ്ബര്‍ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത്. ചെയര്മാന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും. രണ്ട് രാജ്യസഭാ എംപിമാര്‍ക്കും ഒരു ലോക്സഭാംഗത്തിനും ബോര്ഡംഗത്വമുണ്ട്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അപേക്ഷ നല്കാത്തതിനാല് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാകും ബോര്‍ഡിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: