കൊച്ചി: തന്നെക്കൊണ്ട് പോലീസ് മര്‍ദ്ദിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നെന്ന് സിബിഐ കോടതിയില്‍ സുബീഷ് മൊഴി നല്‍കി. അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച വിശദീകരണത്തില്‍ താന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും കേരള പോലീസ് മര്‍ദ്ദിച്ചും നിര്‍ബന്ധിച്ചും തന്നെക്കൊണ്ട് പലതും സമ്മതിപ്പിക്കുകയായിരുന്നെന്നും സുബീഷ് ആവര്‍ത്തിച്ചു.
ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നപ്പോള്‍ത്തന്നെ എന്നെക്കൊണ്ട് മര്‍ദ്ദിച്ച് പോലീസ് ചില പേപ്പറുകളില്‍ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്ന് മജിസ്‌ട്രേറ്റിനെയും അന്വേഷണ ഏജന്‍സികളെയും അറിയിച്ചിരുന്നു, സുബീഷിനു വേണ്ടി അഭിഭാഷകന്‍ വിശദീകരിച്ചു.
















