കോട്ടയം: ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയംഗം സാനു പുതുവീട്ടില്‍, ബിഎംഎസ് കുമരകം മേഖലാ സെക്രട്ടറി പി.കെ. മനോജ് എന്നിവര്‍ക്കു നേരേ ഇന്നലെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ ബിജെപി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. കൈപ്പുഴ മുട്ടില്‍ ഇരുവരും നടത്തുന്ന തട്ടുകടയില്‍ അതിക്രമിച്ച് കടന്ന് പാത്രങ്ങള്‍ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ഇരുവരേയും ആക്രമിച്ചത്. കുമരകം മേഖലയിലെ കഞ്ചാവ് മാഫിയക്കെതിരെ ഇവര്‍ പരസ്യമായ നിലപാടെടുക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തതാണ് ഗുണ്ടകളെ പ്രകോപിപ്പിച്ചത്. നിരവധി കഞ്ചാവു കേസുകളില്‍ പ്രതിയും ഭരണകക്ഷികളിലൊന്നിന്റെ യുവജന സംഘടനാ നേതാവിന്റെ സഹോദരനുമായ വ്യക്തിയുടെ നേതൃത്വത്തിലായിരുന്ന ആക്രമണം നടത്തിയത്. പ്രതിഷേധയോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്, ജന.സെക്രട്ടറി ആന്റണി അറയില്‍, സെക്രട്ടറി ജോഷി ചീപ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: