തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മദ്യനയം ബാര്‍ക്കൊള്ളയെന്ന് യുഡിഎഫ്. വ്യാപകമായി മദ്യം ഒഴുക്കാനുള്ള നയമാണ് പുതിയ മദ്യനയം. എല്ലാ കാര്യത്തിലും സിപിഎമ്മിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഐ മദ്യ നയത്തില്‍ ഒരുമിച്ച് നില്‍ക്കുന്നത് അവിശുദ്ധ കൂട്ടുകെട്ടിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.
സര്‍ക്കാര്‍ മദ്യലോബികള്‍ക്ക് വിധേയപ്പെട്ടാണ് പുതിയ മദ്യനയത്തിന് രൂപം നല്‍കിയത്. ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം ഓഡിനന്‍സിലൂടെ എടുത്തുകളഞ്ഞപ്പോള്‍ ബാറുടമകളുമായി ഇത്രത്തോളം ബന്ധം ഉണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല.
ഇപ്പോള്‍ വന്‍ അഴിമതിക്കാണ് വാതില്‍ തുറന്നിരിക്കുന്നത്. സംസ്ഥാനത്തെ ബാര്‍ മുതലാളിമാരുടെ താത്പര്യം സംരക്ഷിക്കാന്‍ കൊണ്ടുവന്ന മദ്യനയത്തെ ജനകീയ പ്രതിരോധം കൊണ്ട് എതിര്‍ക്കും. ജൂലൈ 1 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തുത്തും.
15 ന് എല്ലാ ജില്ലകളിലും ജനകീയ സദസ്സ് സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ പി.പിതങ്കച്ചനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു,
















