തിരുവനന്തപുരം: വ്യാജ സിഡികള്‍ കണ്ടെത്തുന്നതിന് ആന്റിപൈറസി സെല്‍ നടത്തിയ പരിശോധനയില്‍ 14 പേര്‍ അറസ്റ്റിലായി. മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പിടിയിലായ മിക്ക മൊബൈല്‍ കടകളും സ്‌കൂളുകളുടെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.
ഇവരില്‍ നിന്നും പകര്‍പ്പവകാശമില്ലാത്ത പുതിയ മലയാള സിനിമകളുടെയും അശ്ലീല വീഡിയോകളുടെയും ശേഖരവും ഇവ കോപ്പി ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.
ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് ബി.കെ പ്രശാന്തനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി. എം.ഇക്ബാല്‍, ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രബാബു, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിംസ്റ്റല്‍, രതീഷ്, രൂപേഷ് കുമാര്‍.ജെ.ആര്‍, എഎസ്‌ഐ സനല്‍ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
















