വാഷിങ്ടണ്‍: എഫ്.ബി.ഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമിയുടെ ആരോപണങ്ങളെ തളളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോമിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും നുണകളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിനെക്കുറിച്ചന്വേഷിക്കുന്നതില് നിന്നും പിന്മാറാന് തനിക്കുമേല്‍ ട്രംപിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നായിരുന്നു എഫ്.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കോമിയുടെ പ്രസ്താവന.
ഇതിനെതിരെയാണ് ട്വിറ്ററിലൂടെ ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണമാണ് ട്രംപും എഫ്.ബി.ഐ ഡയറക്ടര്‍ കോമിയും തമ്മിലുള്ള ബന്ധം വഷളായതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: