കൊട്ടിയൂര്‍: ഓട്ടോ തൊഴിലാളിയായ ചന്ദ്രന്റെ മരണത്തിനുത്തരവാദികളായവരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു ആവശ്യപ്പെട്ടു. അത്മഹത്യക്ക് മുമ്പ് ചന്ദ്രന്റെ വീട്ടില്‍ കയറിയുള്ള ഭീഷണിയും മാനസിക പീഡനവുമാണ് ചന്ദ്രന്റെ ആത്മഹത്യക്ക് കാരണം. കുടുംബം നിരവധി തവണ പാരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് പോലീസിന്റെ അനാസ്ഥയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മരണപ്പെട്ട ചന്ദ്രന്റെ വീട് അദ്ദേഹം സന്ദര്‍ശിച്ചു. ആര്‍എസ്എസ് ജില്ലാ പ്രചാരക് പി.ആര്.രഞ്ചിത്ത്, പ്രാന്തീയ സേവാ പ്രമുഖ് എ.വിനോദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: