കൊല്ലം: നഗരത്തില്‍ മാലിന്യം തള്ളുന്നതിനിടയില്‍ രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി.
അയത്തില്‍ എകെജി ജങ്ഷനില്‍ ജിവി നഗര്‍ 11ല്‍ അജ്മല്‍ മന്‍സിലില്‍ മുഹമദ് നസീര്‍, അയത്തില്‍ വയലില്‍വീട്ടില്‍ താജുദീന്‍ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കോഴി മാലിന്യവും മറ്റ് അവശിഷ്ടങ്ങളും കാറില്‍ കൊണ്ടുവന്ന് പൊതുസ്ഥലത്ത് നിക്ഷേപ്പിച്ച ഇവരെ പ്രത്യേക സ്‌ക്വാഡാണ് പിടികൂടിയത്. രാത്രികാലത്ത് ഈ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനവും കൊല്ലം സിറ്റി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
















