പത്തനംതിട്ട: യുവമോര്‍ച്ച നാരങ്ങാനം പഞ്ചായത്ത് കമ്മിറ്റി കണമുക്കില്‍ നടത്തിയ റൈസ് ഫെസ്റ്റ് ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു നേരത്ത അന്നത്തിന് വേണ്ടി സാധാരണ ജനം കഷ്ടപെടുമ്പോള്‍ ബീഫ് ഫെസ്റ്റിനെക്കാളും അരി ഫെസ്റ്റാണ് കാലഘട്ടത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
നാരങ്ങാനം ഗ്രാമ പഞ്ചായത്ത് അംഗം ജിജിന് തുണ്ടത്തില്‍ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബിജെപി ആറന്മുള്ള മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ജി സുരേഷ്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി അരുണ്‍ വി. നായര്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.വി. രാജീവ്, സുമോദ്, പി.എ. ബിജു എന്നിവര്‍ പ്രസംഗിച്ചു.
റൈസ് ഫെസ്റ്റില്‍ 100 കുടുംബങ്ങള്‍ക്ക് അരി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: