കോട്ടയം: മുഖ്യമന്ത്രിയാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ.എം. മാണി. മുഖ്യമന്ത്രി പദത്തിനായി എല്‍ഡിഎഫുമായി ചര്‍ച്ച നടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. പ്രതിഛായയിലെ എഡിറ്റോറിയലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഛായയില്‍ വന്നത് അവരുടെ നിരീക്ഷണം മാത്രം. അത് നിഷേധിക്കുന്നില്ല. അത് അവിശ്വസിച്ചിട്ട് കാര്യമില്ല. ഏതായാലും അതിനെക്കുറിച്ച് എനിക്കറിയില്ല.യു.ഡി.എഫിനെ അട്ടിമറിക്കാനും ശ്രമിച്ചിട്ടില്ലെന്നും മാണി വ്യക്തമാക്കി
















