Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആരോഗ്യ പരിരക്ഷയ്‌ക്ക് ആവശ്യമായതെല്ലാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 08:01 am IST
inVicharam

ആരോഗ്യ പരിരക്ഷയില്‍ ഇന്ത്യ സവിശേഷമായ പുരോഗതി നേടിയിരിക്കുന്നു; രാഷ്‌ട്രം ഏറെ ആരോഗ്യവതിയാണ് ഇപ്പോള്‍. പോളിയോ, വസൂരി, ഗുനിയ എന്നിവ പോലുള്ള നിരവധി രോഗങ്ങളെ വിജയകരമായി നിര്‍മാര്‍ജ്ജനം ചെയ്തിരിക്കുന്നു.

ഇതിനുപുറമേ, ശിശുമരണ നിരക്കിലും മാതൃമരണനിരക്കിലും വ്യക്തമായ കുറവുണ്ടായി. ക്ഷയവും മലേറിയയും മൂലമുള്ള മരണങ്ങള്‍ കുറഞ്ഞു. എച്ച്‌ഐവിയുടെ വ്യാപനവും എയ്ഡ്‌സ് അനുബന്ധ മരണങ്ങളിലും അതിപ്രധാനമായ ഇടിവുമുണ്ടായി.

ആരോഗ്യപരിരക്ഷ എന്ന വിസ്തൃത മേഖല സേവനങ്ങളുടെയും പൊതു-സ്വകാര്യ ഇടപാടുകാരില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ചെലവഴിക്കല്‍ കൊണ്ടും അതിവേഗം വളരുകയാണ്. സമാന്തരമായി, സാമൂഹിക പ്രവണതകളും വളരുന്ന നഗരവല്‍ക്കരണവും ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം എന്നിവ പോലുള്ള സാമൂഹികമല്ലാത്ത രോഗങ്ങളുടെ വേഗത്തിലുള്ള വ്യാപനത്തിന് ഇടയാക്കി.

ജനസംഖ്യാ വര്‍ധനവിന്റെ കാര്യത്തിലാണെങ്കില്‍ രണ്ടായിരത്തി ഇരുപത്തിയഞ്ചോടെ രാജ്യത്തെ പ്രായമായവരുടെ എണ്ണം ആകെയുള്ളവരുടെ 11 ശതമാനത്തിന് അടുത്തെത്തും. മെച്ചപ്പെട്ട പരിരക്ഷ കൂടുതല്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇത് വര്‍ധിപ്പിക്കും. പക്ഷേ, ചികില്‍സയ്‌ക്ക് ചിലവേറുന്നത് സാധാരണക്കാരുടെ ചികില്‍സാ പ്രതീക്ഷകളെ ദോഷകരമായി ബാധിക്കും.

ആരോഗ്യ അസമത്വം കുറയ്‌ക്കാനും ആരോഗ്യ പരിരക്ഷയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ദേശീയ ആരോഗ്യ നയം 2017 പ്രഖ്യാപിച്ചു. ആഗോളനിലവാരത്തിലുള്ള ആരോഗ്യവ്യാപ്തിയും താങ്ങാവുന്ന ചെലവില്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയും നേടുകയാണ് അതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.

ചികില്‍സാ ചെലവ് കുറച്ചും നിലവാരം ഉയര്‍ത്തിയും ആരോഗ്യ ചികില്‍സാ സൗകര്യങ്ങള്‍ വ്യാപിപ്പിക്കുക എന്നതും അത് ലക്ഷ്യമിടുന്നു. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി, വളരുന്ന ആരോഗ്യ പരിരക്ഷ മേഖലയില്‍ സ്വകാര്യ മേഖലയുടെ പങ്ക് ശക്തമായി അംഗീകരിക്കുന്നു.

പ്രധാനപ്പെട്ട സാമൂഹികേതര രോഗങ്ങള്‍, മാനസികാരോഗ്യം, വയോജന ചികില്‍സ, സാന്ത്വന ചികില്‍സയും പുനരധിവാസവും എന്നിവ ഉള്‍പ്പെടുന്ന സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷാ പാക്കേജ് ഈ നയം ലഭ്യമാക്കും. രണ്ടായിരത്തി ഇരുപത്തിയഞ്ചോടെ ജിഡിപിയുടെ 2.5 ശതമാനമായി ആരോഗ്യത്തിനു വേണ്ടിയുള്ള പൊതുചെലവ് വര്‍ധിക്കും (നിലവിലെ 1.15 ശതമാനത്തില്‍ നിന്നുള്ള വര്‍ധന). മാനവവിഭവ ലഭ്യതയും പോലുള്ള വെല്ലുവിളികളും അത് നേരിടും.

രോഗ ദര്‍ശനം, സാംക്രമികരോഗശാസ്ത്രം എന്നിവ സംബന്ധിച്ച് കഴിഞ്ഞ 15 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കാര്യങ്ങളില്‍ ഈ നയം സുപ്രധാന മാറ്റങ്ങള്‍ പരിഗണിക്കുന്നു. കാലാ അസാര്‍ 2017ലും കുഷ്ഠം 2018ലും പൂര്‍ണമായി നിര്‍മാര്‍ജ്ജനം ചെയ്യുകയും 2025ല്‍ എത്തുമ്പോള്‍ ക്ഷയം ഇല്ലാതാക്കുക എന്ന ‘ഏറ്റവും വലിയ ലക്ഷ്യം’ സാധ്യമാക്കുകയും ചെയ്യാനുതകുന്ന കൃത്യമായ ലക്ഷ്യം ഇതാദ്യമായി നയം മുന്നോട്ടു വയ്‌ക്കുന്നു. രണ്ടായിരത്തി മുപ്പതോടെ മലേറിയ നാട്ടില്‍ നിന്നേ ഇല്ലാതാക്കുകയെന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.

ഗുണഭോക്താക്കളുടെ എണ്ണംകൊണ്ടും ഉപയോഗിച്ച വാക്‌സിന്റെ ഗുണനിലവാരം കൊണ്ടും സംഘടിപ്പിക്കപ്പെട്ട രോഗപ്രതിരോധ പരിപാടികളുടെ എണ്ണംകൊണ്ടും ഉള്‍ക്കൊണ്ട മേഖലകളുടെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയും വൈവിധ്യവുംകൊണ്ടും ഇന്ത്യയുടെ ആഗോള രോഗപ്രതിരോധ പരിപാടി (യുഐപി), ഇന്ദ്രധനുഷ് ദൗത്യം, ലോകത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്. 2014 ഡിസംബറില്‍ തുടങ്ങിയ പദ്ധതി സമ്പൂര്‍ണ്ണ രോഗപ്രതിരോധ സംരക്ഷണം ലഭിക്കാത്ത ഒരു കുട്ടിയും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുന്നു; പ്രത്യേകിച്ചും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ജില്ലകളില്‍പ്പോലും.

ആറ് വാക്‌സിനുകളുമായി തുടങ്ങിയ പരിപാടി ഇപ്പോള്‍ 11 മാരക രോഗങ്ങള്‍ക്കെതിരായ സംരക്ഷണം നല്‍കുന്നു. വയറിളക്കം, ഹീമോഫിലസ് ഇന്‍ഫ്‌ളുവെന്‍സ ഇനം ബി( എച്ച്‌ഐബി), ന്യൂമോണിയ, അഞ്ചാം പനി എന്നിവയ്‌ക്കെതിരായ വാക്‌സിനുകളും കൂടി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഉള്‍പ്പെടുത്തി. ന്യൂമോണിയയ്‌ക്കും മെനിഞ്ചൈറ്റിസിനും എതിരായ പുതിയ വാക്‌സിന്‍, ന്യൂമോനോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) മേയില്‍ അവതരിപ്പിച്ചു.

അന്നുമുതല്‍ 2.14 കോടിയിലേറെ കുട്ടികളെയും ഏകദേശം 0.56 ദശലക്ഷം ഗര്‍ഭിണികളായ സ്ത്രീകളെയും ഈ വാക്‌സിന്‍ രോഗപ്രതിരോധ ശേഷിയുള്ളവരാക്കി. രണ്ടു വര്‍ഷംകൊണ്ട് പതിവ് രോഗപ്രതിരോധ പ്രവര്‍ത്തന വ്യാപ്തി കഴിഞ്ഞ ദശാബ്ദത്തിലെ ഒരു ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 5-7 ശതമാനം വര്‍ധിച്ചു.

സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും കൊച്ചുകുട്ടികളുടെയും പരിരക്ഷ ഉറപ്പാക്കാനും മെച്ചപ്പെടുത്തുന്നതിനും ദേശീയ ആരോഗ്യ ദൗത്യത്തിനു (എന്‍എച്ച്എം) കീഴില്‍ സര്‍ക്കാര്‍ നിരവധി ഇടപെടലുകള്‍ നടത്തുന്നു. അതിലൂടെ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ വ്യക്തമായും 40.2 ശതമാനം ആശുപത്രി പ്രസവങ്ങള്‍ വര്‍ധിച്ചു.

നേരിട്ടുള്ള ഒരു പണം കൈമാറല്‍ പദ്ധതിയായ ജനനി സുരക്ഷാ യോജന (ജെഎസ്‌വൈ), ജനനി ശിശു സുരക്ഷാ കാര്യകരണ്‍ (ജെഎസ്എസ്‌കെ), ഗര്‍ഭകാലത്ത് ചികിത്സാ സേവനങ്ങള്‍ നല്‍കുന്ന പരിപാടിയായ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ എന്നിവ ഉള്‍പ്പെടെയാണിത്. പൊതുമേഖലാ ആശുപത്രിയില്‍ പ്രസവിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും സൗജന്യവും കറന്‍സിരഹിതവുമായ ചികില്‍സാ സേവനം ഉറപ്പാക്കുന്ന പരിപാടിയാണ് ജെഎസ്എസ്‌കെ. നവജാത ശിശുക്കള്‍ക്ക് തുടര്‍പരിചരണം നല്‍കുന്നതിലുമുണ്ട് എന്‍എച്ച്എമ്മിന്റെ ഊന്നല്‍.

ആശുപത്രികളില്‍ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന നടപ്പാക്കി. അതേ ഇനം മരുന്നുകളേക്കാള്‍ കുറഞ്ഞ വിലയുള്ള ജെനറിക് മരുന്നുകള്‍ രോഗികള്‍ക്ക് എഴുതിക്കൊടുക്കാന്‍ ഡോക്ടര്‍മാരെ ബാധ്യസ്ഥരാക്കുന്ന ഒരു നിയമ ചട്ടക്കൂട് ആരോഗ്യ സുരക്ഷ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കും.

പ്രാരംഭ നടപടിയെന്ന നിലയില്‍, പഴക്കമുള്ള രോഗങ്ങള്‍ നേരിടുന്ന പാവപ്പെട്ട രോഗികള്‍ക്ക് ന്യായ വിലയ്‌ക്ക് മരുന്നുകള്‍ ലഭ്യമാക്കാന്‍ 700 മരുന്നുകളുടെ വില കുറച്ചു. 1200 രൂപയ്‌ക്ക് വിപണിയില്‍ ലഭിച്ചിരുന്ന മരുന്ന് 70 രൂപയ്‌ക്കും 80 രൂപയ്‌ക്കും ലഭിക്കുന്ന വിധത്തില്‍ ചട്ടങ്ങള്‍ കൊണ്ടുവന്നു. ഹൃദ്രോഗ ചികില്‍സയുമായി ബന്ധപ്പെട്ട സ്റ്റെന്റുകളുടെ വിലയിലും സര്‍ക്കാര്‍ പിടിമുറുക്കി.

സര്‍ക്കാര്‍ ഈയിടെ നടപ്പാക്കിയ ‘എച്ച്‌ഐവിക്കുള്ള പരിശോധനയും ചികില്‍സയും നയം’ പരിപാടി മറ്റൊരു പ്രധാന ചുവടുവയ്‌പാണ്. പരിശോധനയില്‍ എച്ച്‌ഐവി-എയിഡ്‌സ് പോസിറ്റീവാണെന്ന് കണ്ടെത്തുന്ന രോഗിയുടെ സിഡി കൗണ്ടും ചികില്‍സാ ഘട്ടവും നോക്കാതെ എആര്‍റ്റി (ആന്റി റിട്രോവൈറല്‍ തെറപ്പി) ലഭ്യമാക്കുന്നതാണ് ഇത്. ഇത് രോഗബാധിതരുടെ, പ്രത്യേകിച്ചും ക്ഷയരോഗ ബാധിതരുടെ ദീര്‍ഘായുസോടെയുള്ള നല്ല ജീവിതവും മറ്റ് പകര്‍ച്ചവ്യാധി സാധ്യതകളില്‍ നിന്നുള്ള രക്ഷയും മെച്ചപ്പെടുത്തും.

എയിഡ്‌സ് ഇല്ലാതാക്കുന്നതില്‍ നിര്‍ണയകമാകുന്ന വിധം എച്ച്‌ഐവിയുടെ കാര്യത്തില്‍ അടുത്ത ഏഴു വര്‍ഷത്തേക്ക് ഒരു ദേശീയ നയം ഇന്ത്യ ഉടന്‍ വികസിപ്പിക്കും.

കളങ്കവും വിവേചനവും കുറയ്‌ക്കുന്നത് പ്രോല്‍സാഹിപ്പിക്കുക ലക്ഷ്യമിട്ട്, എച്ച്‌ഐവി ബാധിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി കുറച്ച് രാജ്യങ്ങള്‍ മാത്രം തയ്യാറാക്കിയിരിക്കുന്നതുപോലുള്ള എച്ച്‌ഐവി/എയിഡ്‌സ് നിയമം ഭാരത സര്‍ക്കാര്‍ അടുത്തയിടെ കൊണ്ടുവന്നു.

പ്രതിരോധ ആരോഗ്യപരിരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു. ആശുപത്രിയില്‍ പോകാതെതന്നെ ജനങ്ങള്‍ക്ക് ഇത് സ്വീകരിക്കാനാകും. നാം ജീവിക്കുന്നത് വൃത്തിരഹിതമായ പരിതസ്ഥിതിയിലാണെങ്കില്‍ ഉണ്ടാകുന്നവയാണ് പല രോഗങ്ങളും എന്നു തെളിഞ്ഞ സാഹചര്യത്തില്‍ പ്രതിരോധ ആരോഗ്യപരിരക്ഷ ലക്ഷ്യമാക്കിയാണ് ശുചിത്വ പ്രചാരണം ( സ്വഛതാ അഭിയാന്‍) നടപ്പാക്കുന്നത്.

ശുചിത്വം വ്യവസ്ഥയും ശീലവുമാക്കുന്നത് ആരോഗ്യ പരിരക്ഷയെ സഹായിക്കുകയും രോഗങ്ങള്‍ പടരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യും. സുരക്ഷിതമല്ലാത്ത ജലവും പൊതുശുചിത്വക്കുറവും മൂലം ഓരോ വര്‍ഷവും ലോകവ്യാപകമായി 1.7 ദശലക്ഷം ആളുകള്‍ മരിക്കുന്നതില്‍ ആറ് ലക്ഷം ഇന്ത്യയിലാണ്. ശുചിതമില്ലായ്‌മമൂലം ആളുകള്‍ മരിക്കുന്നതിനെതിരായ പോരാട്ടത്തില്‍ വലിയൊരു പിന്തുണയാണ് ഇന്ത്യയുടെ മുന്‍ഗണനാ പദ്ധതിയായ ശുചിത്വ ഭാരതം നല്‍കുന്നത്.

ലോകനിലവാരത്തില്‍ പൊതുശുചിത്വം എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂട്ടാനും ശുചിത്വത്തിന് ഊന്നല്‍ നല്‍കാനുമാണ് 2014 ഒക്ടോബര്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ ശുചിത്വ ഭാരത മിഷന്‍ കൊണ്ടുവന്നത്.

2019 ഒക്ടോബറോടെ ഇന്ത്യയിലെ നഗരങ്ങളെ വെളിയിട വിസര്‍ജ്ജന മുക്തമാക്കാനും 4,041 നിയമവിധേയ പട്ടണങ്ങളിലെ ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതില്‍ 100 ശതമാനം നേട്ടമുണ്ടാക്കാനും ഉദ്ദേശിച്ചുള്ളതാണ് ആ പദ്ധതി. പൊതുശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അതിനെ പൊതുജനാരോഗ്യവുമായി ബന്ധിപ്പിക്കുകയുമാണ് ശുചിത്വഭാരത മിഷന്‍ ലക്ഷ്യം വയ്‌ക്കുന്നത്.

(പ്രമുഖ മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.