ഭോപ്പാലില്‍ കര്‍ഷകര്‍ പച്ചക്കറികള്‍ റോഡിലെറിഞ്ഞു പ്രതിഷേധിക്കുന്നു
ഭോപ്പാല്‍: വിലവര്‍ദ്ധനവ് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയില്‍ കര്‍ഷകര്‍ നടത്തിയ സമരത്തിനു നേരെയുണ്ടായ വെടിവയ്‌പില്‍ 5 പേര്‍ കൊല്ലപ്പെട്ടു. അക്രമാസക്തരായ കര്‍ഷകര്‍ പൊലീസ്സ്റ്റേഷന്‍ അടിച്ചു തകര്‍ത്തിരുന്നു. പോലീസല്ല വെടിയുതിര്‍ത്തതെന്ന് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു.
സാമൂഹ്യ വിരുദ്ധരാണ് വെടിവയ്‌പു നടത്തിയതെന്നു കൂട്ടിച്ചേര്‍ത്ത മന്ത്രി സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി. സംഘര്‍ഷത്തെത്തുടര്‍ന്ന് ജില്ലാഭരണകൂടം ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കര്‍ഷകരുടെ പ്രശ്നത്തില്‍ തന്റെ ഗവണ്‍മെന്റിന് അനുഭാവപൂര്‍ണമായ സമീപനമാണുളളതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പരമാവധി താങ്ങുവില ആവശ്യപ്പെട്ട് പടിഞ്ഞാറന്‍ മധ്യപ്രദേശിലെ കര്‍ഷകര്‍ ജൂണ്‍ 1 മുതല്‍ സമരത്തിലാണ്.
















