അയ്‌മനം: വര്‍ഷകാലം ആരംഭിക്കുന്നതിന് മുമ്പേ നൂറ് കണക്കിന് വീട്ടുകാര്‍ ഉപയോഗിക്കുന്ന തൊള്ളായിരം പരിപ്പ് റോഡ് തോടായിമാറി. പാടശേഖരങ്ങള്‍ക്ക് നടുവില്‍ നിര്‍മ്മിച്ച റോഡിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചിരുന്നു. ഈ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ 12.6 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. 25ലക്ഷം രൂപ ബജറ്റില്‍ അനുവദിച്ചിട്ടും പണി ആരംഭിക്കുവാന്‍ വൈകുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നൂറുകണക്കിന് കുട്ടികള്‍ ദുരിതയാത്ര ചെയ്താണ് സ്‌കൂളില്‍ എത്തുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതുകൊണ്ട് നെല്‍കര്‍ഷകര്‍ക്ക് നെല്‍ കയറ്റിവിടുന്നതിനും ബുദ്ധിമുട്ടാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് റോഡ് നിര്‍മ്മാണം വൈകുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാഷ്ടീയ പാര്‍ട്ടികള്‍ തമ്മിലുള്ള കിടമത്സരവും റോഡ് നിര്‍മ്മാണത്തെ ബാധിച്ചതായിട്ടാണ് ആക്ഷേപം.
















