Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിതനെ വിവാഹം കഴിച്ച മുസ്ലീം യുവതിയെ ജീവനോടെ കത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 03:14 pm IST
in India

ഗുണ്ടനല്ല: കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലയിലെ ഗുണനല്ലയില്‍ അരങ്ങേറിയത് ഞെട്ടിക്കുന്ന കൊലപാതകം. ദളിത് യുവാവിനെ പ്രണിയച്ചെന്ന കാരണത്താല്‍ ബാനു ബീഗം എന്ന മുസ്ലീം യുവതിയെ സ്വന്തം വീട്ടുകാര്‍ തന്നെ കുത്തി മാരകമായി പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.

ഇരുപത്തൊന്നുകാരിയായ ബാനു സയബന്ന ശരണപ്പ എന്ന ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെങ്കിലും രണ്ട് വീട്ടുകാരും ശക്തമായി എതിര്‍ത്തു. ബന്ധം അവസാനിപ്പിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ബാനുവും സയബന്നയും അതിന് തയ്യാറായില്ല. തുടര്‍ന്ന സയബന്നയെ ബാനുവിന്റെ വീട്ടുകാര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല മകളെ തട്ടിക്കൊണ്ടുപോകാന്‍ സയബന്ന ശ്രമിച്ചുവെന്ന് കാട്ടി പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

ഇതോടെ കമിതാക്കള്‍ ഗോവയിലേയ്‌ക്ക് നാടുവിട്ടു. അവിടെ വെച്ച് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചു. തുടര്‍ന്ന് ബാനു ഗര്‍ഭിണിയായ ശേഷം ഇവര്‍ നാട്ടിലേക്ക് തിരികെ വരാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് മാറിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇരുവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടുകാരുമായി വലിയ രീതിയില്‍ വഴക്കും കയ്യേറ്റവും നടന്നുവെന്ന് പോലീസ് പറയുന്നു.

സയബന്നയെ ഉപേക്ഷിക്കാതെ ബാനുവിനെ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബം. എന്നാല്‍ വീട്ടുകാരുടെ തീരുമാനം അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. മാത്രമല്ല അന്ന് രാത്രി ബാനുവിന്റെ അച്ഛനും സഹോദരനും ചേര്‍ന്ന് സയബന്നയെ തല്ലിച്ചതച്ചു. ഗുരുതരമായി പരുക്കേറ്റ സയബന്ന അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പരാതിയും നല്‍കി.

ബാനുവിനെ കൂട്ടിക്കൊണ്ടു പോകാനായി തിരികെ വീട്ടിലെത്തിയ സയബന്നയെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മകളോടുള്ള വൈരാഗ്യം ആ കുടുംബം തീര്‍ത്തത് അതിക്രൂരമായിട്ടായിരുന്നു.

ഗര്‍ഭിണിയായ ബാനുവിനെ ക്രൂരമായി മര്‍ദിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായി കുത്തിയ ശേഷം ബാനുവിനെ അവര്‍ ജീവനോടെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. അമ്മ റമ്മന്‍ ബി അത്തറും സഹോദരിയും രണ്ട് സഹോദരന്മാരും അടക്കമുള്ളവരാണ് ഗര്‍ഭിണിയോട് ഈ കണ്ണില്‍ച്ചോരയില്ലാത്ത വിധമുള്ള ക്രൂരത കാട്ടിയത്. ബാനുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സയബന്നയ്‌ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ബാനുബീഗത്തിന്റെ അമ്മ, സഹോദരി ദാവല്‍ സല്‍മ അത്തര്‍, സഹോദരന്മാരായ ജിലാനി ദിഖാനി, അക്ബര്‍ അത്തര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കുമേല്‍ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊല നടത്താന്‍ കൂട്ടുനിന്ന മറ്റ് നാല് സഹോദരന്മാര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കര്‍ണാടകയില്‍ നടക്കുന്ന 13മത് ദുരഭിമാനക്കൊലയാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.