മണ്ണാര്‍ക്കാട്: ജില്ലയിലെ തന്നെ അപൂര്‍വമായ കരിങ്കല്ലത്താണി തൊടുക്കാപ്പ് ഇക്കോടൂറിസം വിനോദസഞ്ചാരികള്‍ക്കായി പരിസ്ഥിതിദിനത്തില്‍ തുറന്നുകൊടുത്തു.
പി.ഉണ്ണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കമറുലൈ അധ്യക്ഷത വഹിച്ചു.
2014ഫെബ്രുവരിയിലാണ് പണിആരംഭിച്ചത്. കുട്ടികളുടെ പാര്‍ക്ക്, വിശ്രമകേന്ദ്രങ്ങള്‍, വിനോദസഞ്ചാരികളുടെ കോട്ടേജുകള്‍, കോഫിഹൗസ്, ഇക്കോഷോപ്പികാന്റീന് എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ മികച്ച ഇക്കോടൂറിസം പദ്ധതിയായി ഇതിനെ മാറ്റിയെടുക്കുമെന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ വിപി.ജയപ്രകാശ് പറഞ്ഞു.
തിരുവിഴാംകുന്ന് റൈഞ്ചില്‍പ്പെട്ട 29 ഏക്കര്‍ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എത്രയും വേഗം തന്നെ ബാക്കിയുള്ള അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍പറഞ്ഞു.
പി.ടി.സിദ്ധിഖ്, ആറ്റബീവി, ലീല,മൊയ്തുപ്പ,കുഞ്ഞുമണി,ബക്കര്‍, മുഹമ്മദാലി.എം, സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: