ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശ് 44.3 ഓവറില്‍ 182ന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ തമിം ഇഖ്ബാല്‍ മാത്രമാണ് തിളങ്ങിയത്.
114 പന്തുകള്‍ നേരിട്ട തമിം 6 ഫോറും മൂന്ന് സിക്‌സറുമടക്കം 95 റണ്‍സെടുത്തു. 29 റണ്‍സെടുത്ത ഷക്കിബ് അല്‍ ഹസ്സന്‍, 14 റണ്‍സെടുത്ത മെഹ്ദി ഹസ്സന്‍ റാസ എന്നിവരുമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്മാര്‍. ഒരുഘട്ടത്തില്‍ 42 ഓവറില്‍ ആറിന് 181 എന്ന നിലയില്‍ നിന്നാണ് 182ന് ഓള്‍ ഔട്ടായത്. 43-ാം ഓവര്‍ എറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്കാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
ഈ ഓവറിലെ മൂന്നുവിക്കറ്റുകളടക്കം 8.3 ഓവറില്‍ വെറും 29 റണ്‍സ് വഴങ്ങി സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ആഡം സാംബ രണ്ടും ഹെയ്‌സല്‍വുഡ്, കുമ്മിന്‍സ്, ട്രവിസ് ഹെഡ്, ഹെന്റിക്വസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.
















