ന്യൂദല്‍ഹി: ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടുതല്‍ തവണ ഹാജരായത് സോണിയാ ഗാന്ധി. സോണിയ ഗാന്ധിക്ക് 59 ശതമാനവും രാഹുല്‍ ഗാന്ധിക്ക് 54 ശതമാനം ഹാജരുമാണുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് പല ദിവസങ്ങളിലും സോണിയയ്‌ക്ക് സഭയില്‍ ഹാജരാകാന്‍ സാധിക്കാതിരുന്നത്. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകളില്‍ സോണിയ ഗാന്ധി അഞ്ച് ചര്‍ച്ചകളിലും രാഹുല്‍ഗാന്ധി 11 എണ്ണത്തിലും പങ്കെടുത്തു.
ഉത്തര്‍പ്രദേശിലെ ബാന്തയില്‍നിന്നുള്ള എംപിയായ ഭൈരോണ്‍ പ്രസാദ് മിശ്രയാണ് ലോകസഭയിലെ ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്തത്. 1,468 ചര്‍ച്ചകളില്‍ അദ്ദേഹം പങ്കാളിയായി. 100 ശതമാനം ഹാജരും അദ്ദേഹത്തിനുണ്ട്.
ഭൈരോണ്‍ പ്രസാദിനെ കൂടാതെ ബിജെഡി എംപി കുല്‍മണി സമല്‍, ബിജെപി എംപിമാരായ ഗോപാല്‍ ഷെട്ടി, കിരിത് സോളങ്കി, രമേഷ് ചന്ദര്‍ കൗശിക് എന്നിവര്‍ക്കും നൂറു ശതമാനം ഹാജരുണ്ട്.
















