Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്രമത്തിലൂടെ തകര്‍ക്കാനാവില്ല: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 11:48 pm IST
in Kerala

ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ശിലാസ്ഥാപന അനാച്ഛാദന കര്‍മ്മം ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിര്‍വ്വഹിക്കുന്നു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍, എച്ച്. രാജ, സുരേഷ് ഗോപി, റിച്ചാഡ് ഹെ, പി.കെ. കൃഷ്ണദാസ് സമീപം.(ഫോട്ടോ: അനില്‍ ഗോപി)

തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശക്തമായ മുന്നറിയിപ്പ്. കേരളത്തിലെ ബിജെപിയെ അക്രമത്തിലൂടെ തകര്‍ക്കാമെന്നത് ഇടതു സംഘടനകളുടെ വ്യാമോഹം മാത്രമാണെന്ന് അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ എത്രത്തോളം ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുമോ അത്രയധികം കേരളത്തില്‍ താമര ശക്തി പ്രാപിക്കുമെന്നും ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയത്തിനു തറക്കല്ലിട്ട ശേഷം അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനം പ്രതിസന്ധികള്‍ തരണം ചെയ്താണ് മുന്നേറുന്നത്. പത്ത് അംഗങ്ങളില്‍ തുടങ്ങി 11 കോടി അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി വളര്‍ന്നത് പ്രവര്‍ത്തകരുടെ ത്യാഗ മനോഭാവം കൊണ്ടാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

കേരളത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ജീവത്യാഗം ചെയ്തു. ആദര്‍ശത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു. വീടും കുടുംബവും ഉപേക്ഷിച്ച് സന്ന്യാസിമാരെപ്പോലെ പ്രവര്‍ത്തിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്.

തിരുവനന്തപുരം മണ്ഡലത്തിലെ രാജാജി നഗര്‍ ബൂത്ത് കമ്മിറ്റി യോഗത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുതിര്‍ന്ന വോട്ടര്‍ ഗോമതി അമ്മയെ പൊന്നാടയണിയിച്ച് ആദരിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമീപം

ഇപ്പോഴത്തെ സര്‍ക്കാര്‍ വന്ന ശേഷം പതിമ്മൂന്നിലധികം ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകരാണ് നിഷ്ഠുരമായി കൊല്ലപ്പെട്ടതെന്ന് അമിത് ഷാ പറഞ്ഞു. ഇതിലധികവും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ജില്ലയിലുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുന്നതു കൊണ്ട് കൊലപാതകികള്‍ക്ക് രക്ഷപ്പെടാമെന്നാണ് കരുതുന്നത്. നിയമപോരാട്ടത്തിലൂടെ കൊലയാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് അമിത് ഷാ പറഞ്ഞു. 2019 ഡിസംബറിനുള്ളില്‍ എല്ലാ ജില്ലകളിലും ആധുനിക സൗകര്യങ്ങളോടെയുള്ള കാര്യാലയങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍, ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ്, സെക്രട്ടറി എച്ച്. രാജ, ഒ. രാജഗോപാല്‍ എംഎല്‍എ, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ സി.കെ. പത്മനാഭന്‍, പി.എസ്. ശ്രീധരന്‍പിള്ള, കെ.വി. ശ്രീധരന്‍ മാസ്റ്റര്‍, പി.കെ. കൃഷ്ണദാസ്, കെ. രാമന്‍പിള്ള, മാരാര്‍ജി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം കെ. അയ്യപ്പന്‍പിള്ള, എംപിമാരായ നളിന്‍കുമാര്‍ കട്ടീല്‍, സുരേഷ്‌ഗോപി, റിച്ചാര്‍ഡ് ഹേ, പദ്ധതികളുടെ സംയോജകന്‍ അരവിന്ദ് മേനോന്‍, സെക്രട്ടറി സി. ശിവന്‍കുട്ടി, മാരാര്‍ജി ട്രസ്റ്റ് ട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍, ദേശീയ സമിതിയംഗം കരമന ജയന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

India

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

Literature

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

പുതിയ വാര്‍ത്തകള്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.