Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പ്രകൃതിക്ക് പച്ചപ്പൊരുക്കി ശ്യാംകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 09:35 pm IST
in Palakkad

പാലക്കാട്: ജീവിതത്തിന്റെ നിറങ്ങള്‍ ചോര്‍ന്നൊലിക്കുമ്പോഴും പ്രകൃതിയെ പച്ചപ്പിന്റെ കുടചൂടിപ്പിക്കാനുള്ള ഒറ്റയാള്‍ പോരാട്ടത്തിലാണ് സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവര്‍.

സ്‌നേഹത്തിന്റെയും കരുതലിന്റെയും തണല്‍ വിരിച്ച് ശ്യാംകുമാറെന്ന നാല്‍പ്പത്തിയാറുകാരന്‍ യാത്ര തുടരുകയാണ്. പ്രകൃതിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തേങ്കുറുശ്ശി കരിപ്പാന്‍കുളങ്ങര വീട്ടില്‍ ശ്യാംകുമാറിന്റെ പ്രവര്‍ത്തനം കേവലം പരിസ്ഥിതി ദിനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല.രണ്ടുപതിറ്റാണ്ടിനിടെ ഇരുപതിനായിരത്തിലധികം വൃക്ഷത്തൈകളാണ് ഇദ്ദേഹം നട്ടുപിടുപ്പിച്ചത്. യാത്ര ഇന്നും തുടരുന്നു.ശ്യാംകുമാറിന്റെ ദിവസം തുടങ്ങുന്നതു തന്നെ പ്രകൃതിക്കുവേണ്ടിയാണ്.

എന്നാല്‍ താന്‍ കടന്നുപോകുന്ന വഴികളില്‍ തണല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ചും അവയ്‌ക്ക് വേലികെട്ടി സംരക്ഷണമൊരുക്കിയും വെള്ളം നനയ്‌ക്കുന്നതിന് ഒരു കുപ്പിവെള്ളം അതിനടുത്ത് സ്ഥാപിച്ചായിരിക്കും മടങ്ങുക.

പത്ര ഏജന്റായിരുന്ന ഇദ്ദേഹം വായനയിലൂടെയാണ് പരിസ്ഥിതിയോടടുത്തത്.ശാര്‍ങ്ധരമുനിയുടെ വൃക്ഷായുര്‍വേദമെന്ന ഗ്രന്ഥത്തിലെ ഒരു മരം പത്ത് സല്‍പുത്രന്മാര്‍ക്കും തുല്യമെന്ന ചൊല്ലാണ് ഹരിതവത്ക്കരണത്തിലേക്ക് ശ്യാംകുമാറിനെ നയിച്ചത്.

പത്രവിതരണത്തിനുശേഷം ചെടികളുമായി പുറത്തിറങ്ങും. മാഹാളികുടം, മന്ദത്തുകാവ് എന്നിവിടങ്ങളിലായിരുന്നു ആദ്യം വൃക്ഷത്തൈ നട്ടത്. പിന്നീടത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.കഴിഞ്ഞ എട്ട് വര്‍ഷമായി ഓട്ടോ ഓടിക്കുന്ന അദ്ദേഹം പക്ഷേ തന്റെ ദിനചര്യകള്‍ മുടക്കിയില്ല.രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വണ്ടിയില്‍ ഒരു കാന്‍വെള്ളവും , കമ്പിപ്പാരയും, കുറച്ച് തൈകള്‍ കരുതിയിട്ടുണ്ടാവും. യാത്രക്കാരെയിറക്കി റോഡരികില്‍ തൈനട്ട് വേലിയൊരുക്കി ഒരുകുപ്പിയില്‍ ചെറിയ ദ്വാരമിട്ട് വെള്ളമൊഴിച് വയ്‌ക്കും.

എവിടെയൊക്കെ ചെടി നട്ടിട്ടുണ്ടെന്ന് ശ്യാംകുമാറിന് കൃത്യമായി അറിയാം. ഓരോവട്ടം അതുവഴിപോകുമ്പോഴും വെള്ളം നിറച്ചു വയ്‌ക്കും.യാത്രക്കാരക്കും തൈകള്‍ നല്‍കാറുണ്ട്.

തേങ്കുറുശ്ശി,പെരുവെമ്പ്, കൊടുവായൂര്‍ എന്നിവിടങ്ങളില്‍ നട്ട തൈകളിന്ന് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു. മാത്രമല്ല പാലക്കാട് മുതല്‍ ഒറ്റപ്പാലം വരെയും തൈകള്‍ നട്ടിട്ടുണ്ട് ഉങ്ങ്,കരിമരുത്, മണിമരുത്, മേയ് ഫ്ല്‍വര്‍, മാവ്,ഞാവല്‍,ഡിവിഡിവി, സിംഗപ്പൂര്‍ചെറി, ഇരപ്പ തുടങ്ങി വിവിധയിനം മരങ്ങളാണ് നടുന്നത്. ചെടികള്‍ക്ക് ചുറ്റും പുല്ലുവെട്ടുന്നതിനും മറ്റുമായി നാട്ടുകാരില്‍ നിന്നും സഹായം ലഭിക്കാറുണ്ട്. അതേസമയം മരസംരക്ഷണത്തിന് ഫണ്ടില്ലെന്ന് പറഞ്ഞ് വനം വകുപ്പ് കയ്യൊഴിയാറുമുണ്ട്.

2010ല്‍ ആറുമാസത്തേക്ക് വനംവകുപ്പില്‍ വാച്ചറായിജോലി ലഭിച്ചിരുന്നു. ജോലിക്കിടെ മരങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലകളക്ടര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് ഇവ നീക്കം ചെയ്യുവന്‍ ഉത്തരവിറക്കുകയുമുണ്ടായി. ശ്യാംകുമാറിന്റെ പരിസ്ഥിതി സ്‌നേഹത്തിന്റെ കഥകള്‍ എറണാകുളത്തെ മംഗളവനമെന്ന പക്ഷിസങ്കേതത്തിന്റെ ഇരുവശത്തുമുള്ള മരങ്ങള്‍ പറഞ്ഞുതരും.

റിട്ട ഹൈക്കോടതി ജസ്റ്റിസ് കെ.സുകുമാരന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് അവിടെ മരംവച്ചത്. ലക്ഷദീപില്‍ ജോലി ചെയ്യുന്ന സൃഹൃത്തിനും മരത്തൈയും വിത്തുകളും നല്‍കിയിരുന്നു. മക്കളുടെ പിറന്നാള്‍ ദിനങ്ങളിലും, മുന്‍ രാഷ്‌ട്രപതി അബ്ദുള്‍ കലാം മരിച്ചപ്പോള്‍ കശുമാവും, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചപ്പോള്‍ പൂവരസും നട്ടിരുന്നു. വിവാഹങ്ങള്‍ക്കും മറ്റും മരത്തൈകളാണ് സമ്മാനമായി നല്‍കാറുള്ളത്.

പാലക്കാടിന്റെ മുഖമുദ്രയായ കരിമ്പനകള്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അഞ്ഞൂറോളം കരിമ്പനകള്‍ നട്ടുവളര്‍ത്തുന്നുണ്ട്. വനംവകുപ്പിന് ആയിരം വൃക്ഷത്തൈകളും നല്‍കിയിട്ടുണ്ട്.വേനലില്‍ വലയുന്ന കുരുവികളും,ജീവജാലങ്ങളും ദാഹമകറ്റാന്‍ ശ്യാംകുമാറിന്റെ വീട്ടിലെത്തും. കഴിഞ്ഞ അഞ്ചുവര്‍ഷമായി വീട്ടിലെ പറമ്പിലെ മരങ്ങളില്‍ ചെറിയ മണ്‍കുടങ്ങില്‍ വെള്ളം നിറച്ച് തൂക്കിയിട്ടിട്ടുണ്ട്.അവയക്ക് തീറ്റയും നല്‍കുന്നുണ്ട്.

രാവിലെ നേരത്തെ തന്നെ പക്ഷികള്‍ക്കായി ഒരുക്കിയ പാത്രം കഴുകി വൃത്തിയാക്കി വെള്ളം നിറച്ചു വയ്‌ക്കും. ദാഹജലവും തീറ്റയും തേടി 22തരം പക്ഷികളാണ് എത്താറുള്ളത്. ഇതില്‍ പലരും പറമ്പില്‍ തന്നെ കൂടൊരുക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാട്ടുപന്നികള്‍, പരുന്ത്, മലമ്പാമ്പ് എന്നിവയെ രക്ഷിച്ച് വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.

പരിസ്ഥിതി സ്‌നേഹി എന്നതിനു പുറമെ സാമൂഹിക പ്രവര്‍ത്തകനും കൂടെയാണ് ശ്യാംകുമാര്‍. റോഡിലെ കുഴികളില്‍പെട്ടുള്ള വാഹനാപകടങ്ങള്‍ പതിവായപ്പോള്‍ നടപടിആവശ്യപ്പെട്ടു.റോഡുകളിലെ കുഴികള്‍ അടക്കുന്നതിന് ബന്ധപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കുകയും അവ അടപ്പിക്കുകയും ചെയ്തു.റോഡുകളില്‍ ദിശാസൂചിക സ്ഥാപിക്കുന്നതിന് നടപടിയുണ്ടാക്കി. താന്‍പഠിച്ച മാനാംകുളമ്പ് എല്‍പി സ്‌കൂളിന്റെ ശോചനീയവസ്ഥ കണ്ട് ഇത്തവണ പ്രവേശോത്സവത്തിനു മുന്നോടിയായി പെയ്ന്റടിച്ച് വൃത്തിയാക്കി.

ഇതിനകം ശ്യാംകുമാറിനെ തേടി നിരവധി പുരസ്‌കാരങ്ങളെത്തി. 2012ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര, 2016ല്‍ പരിസ്ഥിതിസംരക്ഷണ സംഘത്തിന്റെ ഭൂമിമിത്ര, 2011ല്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ ഹരിത പുരസ്‌കാരം, ഓയിസ്‌ക പുരസ്‌കാരം,പ്രകൃതിമിത്ര തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ക്ക് ഉടമയാണ് അദ്ദേഹം.

കൈയേറ്റവും മലിനീകരണവും നിള നിത്യരോഗിയാവുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.