ബാലുശ്ശേരി: മനുഷ്യക്കുഞ്ഞിന്റെ മുഖ സാദൃശ്യത്തോടെ ആട്ടിന്‍ കുട്ടി പിറന്നു. ബാലുശ്ശേരി പഞ്ചായത്തിലെ പുത്തൂര്‍വട്ടം കേളോത്ത് കണ്ടി സജിതയുടെ വീട്ടിലാണ് സംഭവം.
പട്ടികജാതിക്കാര്‍ക്കുള്ള ആട് വിതരണ പദ്ധതി പ്രകാരം നാല് മാസം മുമ്പ് ലഭിച്ച മൂന്ന് ആടുകളില്‍ ഒന്നാണ് ശനിയാഴ്ച രാത്രി രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചത്.
ഗര്‍ഭധാരണത്തോടെയായിരുന്നു ഈ ആടിനെ കിട്ടിയത്. രണ്ട് കുഞ്ഞുങ്ങളില്‍ ഒന്നിനാണ് മനുഷ്യക്കുഞ്ഞിന്റെ മുഖ സാദൃശ്യമുള്ളത്. എന്നാല്‍ ഉടല്‍ ആടിന്റെ രൂപത്തില്‍ തന്നെയാണെങ്കിലും തലയുടെ ഭാരത്താല്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിനോടൊപ്പം പിറന്ന മറ്റൊന്ന് പൂര്‍ണ്ണ ആരോഗ്യമുള്ളതാണ്.
ഗര്‍ഭപാത്രത്തിലുണ്ടായ തകരാറിലെ സ്വാഭാവിക അംഗവൈകല്യം മാത്രമാണിതെന്നും വളര്‍ച്ച മുരടിപ്പ് കാരണം ആരോഗ്യസ്ഥിതി അപകടത്തിലാണെന്നും വെറ്ററിനറി ഡോക്ടര്‍ വിനോദ്കുമാര്‍ പറഞ്ഞു. സംഭവം അറിഞ്ഞതോടെ ആട്ടിന്‍ കുഞ്ഞിനെ കാണാന്‍ വന്‍ ജനകൂട്ടമാണ് എത്തുന്നത്.
















